സാക്രമെന്റോ: കുഞ്ഞുങ്ങൾക്കായി എന്തു ത്യാഗം സഹിക്കാനും മാതാപിതാക്കൾ തയാറാകും. അതിപ്പോൾ മനുഷ്യരായാലും മൃഗങ്ങളായാലും പക്ഷികളായാലും അങ്ങനെ തന്നെ. ഇപ്പോഴിതാ കടുത്ത മഞ്ഞു വീഴ്ചയെ അവഗണിച്ച് മഞ്ഞിൽ പുതഞ്ഞ് കൂട്ടിൽ അടയിരിക്കുന്ന അമ്മപ്പരുന്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കൂട്ടിരിക്കുന്ന അച്ഛൻ പരുന്തിനേയും വീഡിയോയിൽ കാണാം. കാലിഫോർണിയയിലെ ബിഗ് ബെയർ വാലിയിൽ നിന്നുള്ളതാണ് ചിത്രം. ബാൾഡ് ഈഗിൾ വിഭാഗത്തിൽപ്പെട്ട പരുന്താണ് ഇവ.
ജാക്കി എന്ന അമ്മപ്പരുന്തും ഷാഡോ കിങ് എന്ന അച്ഛൻ പരുന്തും കൂടിയാണ് മഞ്ഞുവീഴ്ചയെ അവഗണിച്ച് മുട്ടയ്ക്ക് കാവലിരിക്കുന്നത്. ഇരുവരും മാറിമാറിയാണ് കൂട്ടിൽ അടയിരിക്കുന്നത്. ശരീരം മുഴുവനായും മഞ്ഞിൽ പൊതിയുമ്പോൾ ഇടയ്ക്കിടയ്ക്ക് കുടഞ്ഞു കളയുന്നുമുണ്ട്.
പരുന്തുകളുടെ തൂവലാണ് കടുത്ത മഞ്ഞിനെ അവഗണിക്കാൻ ഇവയെ പ്രാപ്തരാക്കുന്നത്. ഏകദേശം 7000 തൂവലുകളുണ്ട് പരുന്തുകൾക്ക്. ഈഗിൾ നെസ്റ്റ് ക്യാമിന്റെ ഫേസ്ബുക്ക് പേജിൽ വന്ന വീഡിയോയും ചിത്രങ്ങളും ശ്രദ്ധനേടുകയാണ്.
https://www.facebook.com/permalink.php?story_fbid=5187395051302855&id=705508029491602
Post Your Comments