ലണ്ടന്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ധരിക്കുന്നതിന് വിലക്ക്. ഐ.സി.സിയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ താരങ്ങൾ ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വാച്ച് ധരിക്കുന്നത് വിലക്കിയതായി പാക് താരം ഹസന്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.
Read Also: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഗൂഗിളിന്‌റെ കെണിയിലോ ? ഇത് കേള്‍ക്കൂ
ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വഴി ആശയവിനിയമം സാധ്യമാകുന്ന ഉപകരണമായതിനാലാണ് ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകള്‍ മത്സരസമയത്ത് വിലക്കിയതെന്ന് ഐ.സി.സി വക്താവ് വ്യക്തമാക്കി. ഒന്നാം ടെസ്റ്റില്‍ ചില പാക് താരങ്ങള്‍ ആപ്പിള്‍ വാച്ച് ധരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഐ.സി.സിയുടെ അഴിമതി വിരുദ്ധ നിയമം പ്രകാരം താരങ്ങള്‍ സ്മാര്‍ട്ട് വാച്ച് ധരിക്കുന്നതിന് വിലക്കില്ലെങ്കിലും മത്സരം തുടങ്ങുമ്പോൾ അവ പ്രവർത്തനരഹിതമാക്കണമെന്നാണ് നിയമം.
Post Your Comments