20 മുതൽ 25 വർഷം വരെയാണ് പരുന്തിന്റെ ആയുസ്. താഴ്ന്ന ആകാശത്തിലൂടെ പറക്കുന്ന അനേകായിരം പക്ഷികളെ പിന്നിലാക്കി പരുന്ത് ആകാശത്തിന്‍റെ വിരിമാറ് പിളര്‍ന്നു മുകളിലേക്കു കുതിച്ച് തന്നാലാകുന്ന ലോകം മുഴുവൻ കാണും. അത്തരത്തിൽ ഒരു ആയുസ് മുഴുവൻ സഞ്ചരിച്ച് ഒടുവിൽ മരിച്ച് വീണ ഒരു പരുന്തിന്റെ യാത്രയാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ചത്ത പരുന്തിന്‍റെ ചിറകില്‍ ജി.പി.എസ് ട്രാക്കര്‍ കണ്ടെത്തിയ യുവാവ് ഇത് എന്തിനു ഉപയോഗിച്ചു, ആര് ഘടിപ്പിച്ചു എന്നറിയാനുള്ള ശ്രമം നടത്തിയപ്പോഴാണ് പരുന്തിന്റെ അസാധാരണമായ യാത്രയുടെ വഴി തുറക്കപ്പെട്ടത്. രണ്ട് വർഷം മുൻപ് നടന്ന സംഭവമാണെങ്കിലും പരുന്തിന്റെ പറക്കൽ ഒരു പഠനത്തിന്റെ ഭാഗമായിരുന്നെന്നും ഒരു വർഷത്തിനുള്ളിൽ കുടിയേറ്റം നടത്തുന്ന നിരവധി പക്ഷികളെ കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണമായിരുന്നെന്നും അടുത്തിടെയാണ് പുറത്തുവന്നത്.
സൗദി അറേബ്യയിലെ ജിസാൻ മേഖലയിൽ നിന്നുള്ള ഫഹദ് ഖാഷ് എന്ന യുവാവ് തന്റെ യാത്രയ്ക്കിടെയാണ് ചതുപ്പിൽ വീണു കിടക്കുന്ന പരുന്തിനെ കാണുന്നത്. കഴുത്തിൽ ജി.പി.എസ് ട്രാക്കർ ഘടിപ്പിച്ച നിലയിൽ കണ്ടെത്തിയ പരുന്ത് അപ്പോഴേക്കും മരിച്ചിരുന്നു. 25 വർഷം വരെയാണ് പരുന്തിന്റെ ആയുസ് എന്നിരിക്കെ, പ്രായാധിക്യം മൂലമാണ് ഈ പരുന്ത് ചത്തത് എന്ന് യുവാവ് മനസിലാക്കി. ആരായിരിക്കും ഈ പരുന്തിന്റെ ശരീരത്തിൽ ജിപിആർഎസ് ഘടിപ്പിച്ചത് എന്നായിരുന്നു അയാൾ ചിന്തിച്ചത്.
Also Read:പെന്‍ഷന്‍: പുതിയ സ്‌കീം ഒരു മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് കെഎസ്ആർടിസി സുപ്രീംകോടതിയില്‍
ജി.പി.എസ് പരിശോധിച്ച് ഉടമയുടെ ഇമെയിൽ അഡ്രസ് കണ്ടുപിടിച്ചു. ഈ പരുന്ത് എത്രത്തോളം ദൂരം യാത്ര ചെയ്യുന്നുവെന്ന് ത്തിരിച്ചറിയാനാണ് ഇത് ഘടിപ്പിച്ചതെന്ന് യുവാവ് കരുതി. ജി.പി.ആർ.എസ് പരിശോധിച്ച യുവാവ് ഞെട്ടി. ഏകദേശം ഭൂമിയുടെ എല്ലാ അതിർത്തികളും കടന്ന് പരുന്ത് യാത്ര ചെയ്തു. പക്ഷേ, രസകരമെന്നു പറയട്ടെ, കടലിനു മുകളിലൂടെ ഈ പരുന്ത് യാത്ര ചെയ്തിരുന്നില്ല. മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങൾ താണ്ടി യാത്ര ചെയ്ത പരുന്ത് പക്ഷെ, കാസ്പിയനെയും ചെങ്കടലിനെയും ഒഴിവാക്കി. എന്തുകൊണ്ടാണ് ഇതെന്ന് വ്യക്തമല്ല. ഇതെല്ലാം പഠനവിധേയമാക്കാൻ വേണ്ടിയുള്ള ഒരു ഗവേഷണമായിരുന്നു ഈ ജി.പി.എസ് ട്രാക്കർ ഉപയോഗിച്ച് കൊണ്ട് നടന്നതെന്നാണ് പുതിയ റിപ്പോർട്ട്.
പരുത്തിന്റെ ഒരു വർഷത്തെ യാത്രയും ജീവിതവും എങ്ങനെയാണ് എന്നറിയാൻ വേണ്ടിയുള്ള മികച്ച വഴി കൂടെയായിരുന്നു ഈ ട്രാക്കർ. ഒരു വർഷം കൊണ്ട് ഈ പരുന്ത് സഞ്ചരിച്ചത് മൂന്ന് ഭൂഖണ്ഡങ്ങളാണ്. ഒരു ദിവസം ഏകദേശം 355 കിലോമീറ്റർ ദൂരമാണ് പറന്നിരുന്നത്. ഇവയുടെ സഞ്ചാരപഥവും ഏറെ വ്യത്യസ്തമായിരുന്നു. ശീതകാല പ്രദേശത്ത് 31.5 ശതമാനവും ബ്രീഡിംഗ് ഏരിയയിൽ 41.9 ശതമാനവും കുടിയേറ്റത്തിനായി ബാക്കി 26.6 ശതമാനവും ചെലവഴിക്കുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി. ചില ജീവികൾ കടലിനു മുകളിലൂടെ പറക്കുന്നത് അവയുടെ ഉന്മേഷം വർദ്ധിപ്പിക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വേണ്ടിയാണ്. എന്നാൽ എന്തുകൊണ്ടാണ് പരുന്ത് ഈ കടലിന് മുകളിലൂടെ യാത്ര ചെയ്യാതിരുന്നത് എന്നത് ഇപ്പോഴും ചോദ്യമായി തന്നെ അവശേഷിക്കുന്നു.
Post Your Comments