കോഴിക്കോട്: നിപ്പാ വൈറസിനെ തുടര്‍ന്ന് കോഴിക്കോട് പേരാമ്പ്രാ ഗ്രമത്തിലേക്ക് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ വരാന്‍ മടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. എന്നാല്‍ ഈ സന്ദര്‍ഭത്തിലും അതില്‍ നിന്ന് വ്യത്യസ്തനാവുകയാണ് ഒരു യുവഡോക്ടറായ അജയ് വിഷ്ണു. പേരാമ്പ്ര സ്വദേശിയ ഡോ. അജയ് വിഷ്ണു താന്‍ ജോലി ചെയ്തിരുന്ന ക്ലിനിക്കില്‍ നിന്നും ലീവെടുത്താണ് പേരാമ്പ്രയിലെ ആശുപത്രിയിലെ രോഗികള്‍ക്കായി ചികിത്സ നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് പേരാമ്പ്രയിലെ ഇഎംഎസ് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ല എന്ന കാര്യം സാമുഹ്യ പ്രവര്‍ത്തകനായ കുഞ്ഞെയ്തു തന്റെ ഫേസ്ബുക്ക് ലൈവിലൂടെ മറ്റുള്ളവരെ അറിയിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അജയ് ഇവിടേയ്ക്ക് എത്തിയത്. ഇപ്പോള്‍ പുലര്‍ച്ചെ മുതല്‍ അജയ് ആശുപത്രിയിലെത്തും. വൈകുന്നേരം അവസാന രോഗിയെയും നോക്കിയ ശേഷമാണ് തിരിച്ച് മടങ്ങുക.
ഇഎംഎസ് ആശുപത്രി എന്ന പേരാമ്പ്രക്കാരുടെ ഉറച്ച വിശ്വാസത്തെ അതേപടി നിലനിര്‍ത്തേണ്ടത് ഒരു പേരാമ്പ്രക്കാരന്‍ കൂടിയായ തന്റെ കടമയാണെന്ന് അജയ് വിഷ്ണു പറഞ്ഞു. അതേസമയം തന്റെ ആരോഗ്യം പോലും മറന്ന് മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന വിഷ്ണുവിനെ സല്യൂട്ട്‌ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട്ടുകാരും സോഷ്യല്‍ മീഡിയയും. ഒരാഴ്ച്ച മുമ്പാണ് പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ നേഴ്‌സ് ലിനി സജീഷ് വൈറസ് ബാധയേറ്റ് മരിച്ചത്.
Post Your Comments