India

കോഹ്ലിയുടെ വെല്ലുവിളി സ്വീകരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പലപ്പോഴും പല വെല്ലുവിളികളും ഏറ്റെടുത്തിട്ടുള്ള വ്യക്തിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ വെല്ലുവിളിയാണ് മോദി സ്വീകരിച്ചിരിക്കുന്നത്. സ്വന്തം ഫിറ്റ്‌നസ് വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് ഫിറ്റ്‌നസ് ചലഞ്ചിനാണ് കോഹ്ലി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്. വെല്ലുവിളി സ്വീകരിച്ചതായും, അധികം വൈകാതെ വീഡിയോ പോസ്റ്റ് ചെയ്യുമെന്നുമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

also read: ഇത് പാരമ്പര്യ വാഴ്ച്ചയുടെ അന്ത്യം; നരേന്ദ്ര മോദി

പ്രധാനമന്ത്രിക്കു പുറമെ ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ്മ, ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി എന്നിവരെയാണ് കോലി വെല്ലുവിളിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി രാജ്യ വര്‍ധന്‍ സിങ് റാത്തോറിന്റെ ചലഞ്ച് സ്വീകരിച്ചാണ് കോഹ്ലി തന്റെ ഫിറ്റ്‌നസ് വീഡിയോ ചെയ്തിരിക്കുന്നത്.

‘ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്’ എന്ന ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് മെയ് 22ന് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്. റാത്തോര്‍ തന്നെയാണ് ഇതിന് തുടക്കം കുറിച്ചതും. പുഷ്-അപ് എടുക്കുന്ന വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്. ഇതിനു ശേഷം കോലി, ഋത്വിക് റോഷന്‍, സാനിയ മിര്‍സ എന്നിവരെ ചലഞ്ചിന് വെല്ലുവിളിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button