ന്യൂഡല്‍ഹി: ഇന്ത്യയിലെ പാരമ്പര്യ വാഴ്ച്ചയ്ക്ക് അന്ത്യമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ മുന്‍ നേതാക്കന്മാര് നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോര്‍ച്ച ഭാരവാഹികളുടെ സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
ഇപ്പോഴുള്ള വിജയങ്ങള്‍ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രചോദനമാകണം. മുഴുവന്‍ ഗ്രാമങ്ങളിലുംവികസനം എത്തിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. കോണ്‍ഗ്രസ് ഭരണകാലത്ത് നിരവധി വിദഗ്ധ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ അതെല്ലാം അലമാരയില്‍ ഭദ്രമാക്കി വച്ചു. പദ്ധതികളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്ന സര്‍ക്കാരാണ് ബിജെപിയുടേത്. പാവപ്പെട്ടവന്റെ പുരോഗതിയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments