എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ ഇരുവരും അന്‍പതിലേറെ മലയാള ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു സൂപ്പര്‍താരങ്ങളും ഇത്രയധികം സിനിമകളില്‍ ഒന്നിച്ചിട്ടുണ്ടാവില്ല. ഐ.വി ശശി-ടി.ദാമോദരന്‍ കൂട്ടുകെട്ടില്‍ പിറന്ന മിക്ക ചിത്രങ്ങളിലും ഇവര്‍ ഒരുമിച്ചപ്പോള്‍ ബോക്സ്ഓഫീസില്‍ വന്‍ ഹിറ്റുകള്‍ പിറന്നു. സൂപ്പര്‍താര പദവിയിലേക്ക് വളര്‍ന്നപ്പോഴും അവര്‍ ഇരുവരും പരസ്പരമുള്ള സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു . മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ തമ്മില്‍ പരസ്പരം പോരടിക്കുമ്പോള്‍ ഇവര്‍ തമ്മില്‍ നല്ലൊരു സ്നേഹ സൗഹൃദം ഇന്നും നിലനിര്‍ത്തുന്നുണ്ട്.
മമ്മൂട്ടിയെ ഒരു നടനെന്ന നിലയില്‍ പലരും വിലയിരുത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായി മമ്മൂട്ടിയിലെ നടനെ വിലയിരുത്തിയ മറ്റൊരാള്‍ ഉണ്ടാവില്ല. ഏറെനാള്‍ മുന്‍പ് മനോരമയ്ക്ക് അനുവദിച്ച ‘നേരെ ചൊവ്വേ’ എന്ന അഭിമുഖ പരിപാടിയിലായിരുന്നു മോഹന്‍ലാല്‍ മമ്മൂട്ടിയിലെ നടനെ വിലയിരുത്തിയത്. ഇന്ത്യയില്‍ ഒരു സൂപ്പര്‍താരവും മറ്റൊരു സൂപ്പര്‍താരത്തെ ഇത്ര ഭംഗിയായി വിലയിരുത്തിയുണ്ടാവില്ല എന്നത് തീര്‍ച്ചയാണ്.
മോഹന്‍ലാല്‍ മമ്മൂട്ടിയുടെ അഭിനയത്തെ വിലയിരുത്തുന്നത് ഇങ്ങനെ
മമ്മൂട്ടി വളരെ കമ്മിറ്റഡ് ആയിട്ടുള്ള ആക്ടര്‍ ആണ് വളരെ. ഡിസിപ്ലിന്‍ പുലര്‍ത്തുന്ന നടനാണ്, അദ്ദേഹത്തിന്റെ ജീവിത രീതിയിലും അത് പ്രതിഫലിക്കാറുണ്ട്, സിനിമയിലെ ഒരു ഡയലോഗ് എനിക്ക് ഇഷ്ടമുള്ള രീതിയിലാണ് ഞാന്‍ പറയുന്നത്. ഒരു ഡയലോഗ് ഇങ്ങനെ പറയണം അല്ലെങ്കില്‍ ഇങ്ങനെ നിര്‍ത്തണം, ഇവിടെ കോമ വേണം എനിക്ക് ഇങ്ങനെയുള്ള നിയമങ്ങള്‍ കൊണ്ട് നടക്കാന്‍ കഴിയില്ല, മമ്മൂട്ടി എന്നോട് പറഞ്ഞിട്ടുണ്ട്. പുള്ളിക്ക് അങ്ങനെ ചെയ്യാനാണ് ഇഷ്ടമെന്ന്, ഞാന്‍ അത്തരം ഡിസിപ്ലീന് കീപ്പ് ചെയ്യുന്ന വ്യക്തിയല്ല. ഞാന്‍ എന്റെ ശൈലിക്ക് അനുസരിച്ചാണ് പ്രസന്റ് ചെയ്യുന്നത്. ഒരുപക്ഷെ അത്തരം നിയമങ്ങള്‍ ഒന്നും സൂക്ഷിക്കാത്തത് കൊണ്ടാണ് എന്റെ അഭിനയം കുറച്ചു കൂടി സ്വാഭാവികമാണെന്ന് പറയപ്പെടുന്നത്. അങ്ങനെയുള്ള അഭിനയത്തോട് വളരെ ആവേശമുള്ള നടനാണ് മമ്മൂട്ടി, എനിക്കും ആവേശമുണ്ടെങ്കിലും ഞങ്ങളുടെ അഭിനയത്തില്‍ ഇത്തരത്തിലുള്ള വ്യത്യാസം ഉണ്ടാകാം.
Post Your Comments