കോതമംഗലം•കോതമംഗലം കോട്ടപ്പട്ടി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്‍റ് ജോയ് അബ്രഹാമിനെതിരെ യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസം പാസായതോടെയാണിത്.
എൽ.ഡി.എഫിന് ഏഴും യു.ഡിഎ.ഫിന് ആറും എന്ന നിലയിലായിരുന്നു കോട്ടപ്പടി പഞ്ചായത്തിലെ കക്ഷിനില. കോൺഗ്രസ് വിമതന്‍റെ പിന്തുണയോടെയാണ് സി.പി.എമ്മിന്‍റെ ജോയി അബ്രാഹം രണ്ടര വർഷം മുമ്പ് പ്രസിഡന്റായി ചുമതലയേറ്റത്. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്നേ വിമതന്‍ കോണ്‍ഗ്രസ് പാളയത്തില്‍ തിരിച്ചെത്തുകയായിരുന്നു. ഭൂരിപക്ഷം ഉറപ്പായിട്ടും, യുഡിഎഫിലെ പടലപ്പിണക്കം കാരണം ഭരണം നേടാനായില്ല. ഒടുവിൽ കോൺഗ്രസ് ജില്ലാ നേതൃത്വം ഇടപെട്ടതോടെയാണ് അവിശ്വാസം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയം എൽ.ഡി.എഫ് ബഹിഷ്കരിച്ചു.
മലയോര പ്രദേശമായ കോട്ടപ്പടിയിൽ സിപിഎം ന് 6 സീറ്റും, കോൺഗ്രസ് – 3, മുസ്ലീം ലീഗ് – 2, കേരള കോൺഗ്രസ് (എം ) -ഒന്ന്, കോൺഗ്രസ് വിമതൻ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസം പാസായെങ്കിലും പുതിയ പ്രസിഡന്‍റ് ആരാകണമെന്നതിനെ ചൊല്ലി ഇപ്പോള്‍ യു.ഡി.എഫിൽ തർക്കം നടക്കുകയാണ്.
Post Your Comments