റമദാന്‍ ആഹാരങ്ങളുടെ ആഘോഷമാണ്. റമദാന്‍ സമയത്ത് എല്ലാ വീടുകളില്‍ എന്നും എന്തെങ്കിലുമൊക്കെ വ്യത്യസ്ത രുചിക്കൂട്ടുകളുമുണ്ടാകും. ഇത്തവണത്തെ റമദാനിന് സ്‌പെഷ്യലും വ്യത്യസ്തവുമായ മട്ടന്‍ ഹലീം ട്രൈ ചെയ്ത് നോക്കിയാലോ?
ചേരുവകള്‍
മട്ടന്‍ – 1 കിലോ
ഗോതമ്പ് – 2 കപ്പ്
സവാള – 3 എണ്ണം
ചെറുപയര്‍ പരിപ്പ് – അര കപ്പ്
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
പച്ചമുളക് – 4 എണ്ണം
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍ – 1 ടീസ്പൂണ്‍
കുരുമുളകു പൊടി – 1 ടീസ്പൂണ്‍
ജീരകപ്പൊടി – അര ടീസ്പൂണ്‍
ഏലയ്ക്ക – 2 എണ്ണം
വയനയില (ബെ ലീഫ്) – 2 എണ്ണം
ചെറുനാരങ്ങ – 2
മല്ലിയില – ഒരിതള്‍
പുതിനയില – ഒരിതള്‍
ഉപ്പ് – പാകത്തിന്
എണ്ണ – ആവശ്യത്തിന്
പാകം ചെയ്യുന്നവിധം
ഗോതമ്പ് കഴുകി വെള്ളത്തിലിട്ട് കുതിര്‍ത്ത് നല്ലപോലെ വേവിച്ചെടുക്കുക. പരിപ്പും വെള്ളതിലിട്ട് കുതിര്‍ത്ത് വേവിച്ചെടുക്കണം. ഇത് പിന്നീട് അരച്ചെടുക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. മസാലപ്പൊടികളും മുഴുവന്‍ മസാലകളും ഇതിലേക്കു ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇതിലേക്ക് മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. പുറകെ അരച്ച പരിപ്പും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി വേവിച്ചു വച്ച ഗോതമ്പും ചേര്‍ത്ത് നല്ലപോലെ ഇളക്കണം. പാകത്തിന് ഉപ്പും വേണമെങ്കില്‍ വെള്ളവും ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക.
വെന്ത മട്ടന്‍ വാങ്ങി വയ്ക്കണം. മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞ് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക. ഇതും മല്ലിയില, പുതിനയില എന്നിവയും ചേര്‍ത്ത് അലങ്കരിക്കാം. മട്ടന്‍ ഹലീം റെഡി.
Post Your Comments