ദുബായ്: പാടത്തും പറമ്പിലുമൊക്കെ നടക്കുന്ന ക്രിക്കറ്റ് കളിയിൽ തർക്കങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഔട്ടായതിന്റെ പേരിലാണ് കൂടുതൽ വഴക്കുകളും ഉണ്ടാകുന്നത്. തീരുമാനമെടുക്കാൻ കഴിയാതെ ചേരി തിരിഞ്ഞ് അടിയിൽ കലാശിക്കാനും ഈ ചെറിയ പ്രശ്നം കാരണമാകാറുണ്ട്. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ ഐ.സി.സി തേർഡ് അമ്പയറായി എത്തിയാലോ? പാകിസ്ഥാനിൽ നടന്ന ഒരു മത്സരത്തിൽ ബാറ്റ്സ്മാൻ പുറത്തായോ എന്ന സംശയത്തിന് ഐ.സി.സി തീരുമാനമെടുത്തതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.
Read Also: ആരോഗ്യമേഖലയിൽ നിർണായക പദ്ധതിയുമായി ഷാർജ
ശക്തിയായി ഷോട്ട് അടിക്കാനായി ബാറ്റ്സ്മാന് ബാറ്റ് ആഞ്ഞുവീശിയെങ്കിലും കാറ്റിന്റെ ശക്തിയില്‍ പന്ത് തൊട്ടടുത്ത് വീഴുകയും ഉരുണ്ട് വന്ന് സ്റ്റംപിൽ തട്ടുകയും ചെയ്തു. ആ സമയം ക്രീസിന് പുറത്തായിരുന്നു ബാറ്റ്സ്മാന്. ഇതോടെ മല്‍സരത്തിലെ അംപയര്‍ ഒൗട്ട് വിളിച്ചു. എന്നാൽ ബാറ്റ്സ്മാന് ക്രീസ് വിടാന്‍ തയ്യാറായില്ല. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ അടുത്ത ആള്‍ക്ക് ബാറ്റ് കൈമാറി ഇയാൾ മാറിക്കൊടുക്കാൻ തയ്യാറായി. അത് ഔട്ടാണോ അല്ലയോ എന്നറിയാനായി ഹംസ എന്നുള്ള ഒരു ആരാധകന് ഇതിന്റെ വീഡിയോ ഐ.സി.സിക്ക് അയച്ചുകൊടുത്തു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ആ വീഡിയോ ട്വീറ്റ് ചെയ്ത് ഐ.സി.സി ഇതിന് മറുപടിയും നല്കി. ഐ.സി.സിയുടെ നിയമം 32.1 പ്രകാരം ബാറ്റ്സ്മാന് ഔട്ടാണെന്നായിരുന്നു മറുപടി.
A fan named Hamza sent this video to us this morning asking for a ruling.
Unfortunately for the (very unlucky) batsman, law 32.1 confirms… Out! ☝ pic.twitter.com/y3Esgtz48x
— ICC (@ICC) May 22, 2018
Post Your Comments