Weekened GetawaysNorth EastAdventureIndia Tourism Spots

ഡൽഹിയിലെ ടൂറിസം മേഖലയിൽ തരംഗം സൃഷ്ടിക്കുന്നു “Ghost Tourism”

ശിവാനി ശേഖര്‍

പ്രേതങ്ങളെ നേരിട്ട് കാണാൻ ആഗ്രഹമുണ്ടോ? ജിന്നുകളെയും ആത്മാക്കളെയും അടുത്തറിയാൻ ആഗ്രഹമുണ്ടോ? നിശബ്ദത കനത്തു നില്‍ക്കുന്ന സെമിത്തേരിയിലൂടെ നടക്കാൻ പേടിയുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ രാജധാനിയിലെ ഏറ്റവും പുതിയ ടൂറിസം ട്രെൻഡിലേക്ക് സ്വാഗതം!’Ghostly Night & Shadows’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ യാത്രയ്ക്ക് അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും അത്യാവശ്യമാണ്! പല ടൂറിസം കമ്പനികളും വിവിധ ഓഫറുകളുമായി വ്യത്യസ്തത തേടിയെത്തുന്ന യാത്രക്കാരെ കാത്തിരിക്കുന്നു! ഒറ്റയ്ക്കോ 15 പേരടങ്ങുന്ന സംഘമായോ ആണ് ഇത്തരം യാത്രകൾ സംഘടിപ്പിക്കുന്നത്.

Khooni jheel at northern ridge,bhuli bhatiyari ka Mahal,Jamali Kamali masjid,Firoz shah Kotla fort,Chor minar,Nicholson cemetery,Khooni darwaza എന്നിവയാണ് പ്രേതസാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങൾ! തദ്ദേശവാസികളുടെ നിറം പിടിപ്പിച്ച കഥകളിലെപ്പോഴും ഈ സ്ഥലങ്ങൾ അസാധാരണമായി കാണപ്പെട്ടു! സൂചി വീണാൽ പോലും കേൾക്കാവുന്നത്ര നിശബ്ദതയും അസാധാരണമായ ചില ശബ്ദങ്ങളും, പ്രകൃതിദത്തമല്ലാത്ത ചില ചലനങ്ങളുമൊക്കെ ഈ കഥകളുടെ സുതാര്യതയ്ക്ക് അടിസ്ഥാനമേകി!

delhi Ghost Tourism എന്നതിനുള്ള ചിത്രം

ഡൽഹിയിയുടെ അതിപുരാതനമായ സംസ്കാരത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞു വന്ന കഥകളാണധികവും! നിഗൂഢതകൾ നിറഞ്ഞ നിരവധി സ്മാരകങ്ങളും, ശവക്കോട്ടകളും അവയുടെ വന്യമായ അന്തരീക്ഷവും സഞ്ചാരികളെയും തദ്ദേശവാസികളെയും ഒരു പോലെ ഭയപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.

ബന്ധപ്പെട്ട ചിത്രംഗോസ്റ്റ് ടൂറിസത്തിൽ ഏറ്റവും ഭയപ്പെടുത്തുന്നത് ജമാലി, കമാലി മസ്ജിദിന്റെ അകത്തളങ്ങളിലേക്കുള്ള യാത്രയാണ്! വന്യമായ നിലവിളികളും,സന്ദർശകരെ പേരെടുത്തു വിളിക്കുന്നത് പോലെയുള്ള തോന്നലുകളും മാത്രമല്ല; ഓർക്കാപ്പുറത്ത് കവിളത്ത് അടിയും കൂടി വാങ്ങിച്ചു കൊണ്ടാണ് അകത്തേയ്ക്ക് പോയവർ പുറത്തിറങ്ങി വരാറ്!!

‘ചോർ മിനാർ’—-അലാവുദ്ദീൻ ഖിൽജി എന്ന മുഗൾ ചക്രവർത്തിയുടെ സമയത്ത് കള്ളൻമാരെ പിടിച്ച് തലയറുത്ത് പുറത്തേയ്ക്കുള്ള മതിലിൽ വലിയ തുളകൾ സൃഷ്ടിച്ച് അവയിൽ പൊതുജനങ്ങൾക്ക് കാണാൻ പാകത്തിൽ പ്രദർശിപ്പിച്ചിരുന്നു!! അത്തരത്തിലുള്ള 225 തുളകളുണ്ടിവിടെ. പ്രേതാത്മാക്കളുടെ വിഹാര കേന്ദ്രമാണിതെന്നു പറയപ്പെടുന്നു!

delhi Ghost Tourism എന്നതിനുള്ള ചിത്രം

“ഭൂലി ഭട്യാരി കാ മഹൽ”– ഭൂലി ഭട്യാരി എന്ന സ്ത്രീയുടെ ദുർമരണവുമായി ബന്ധപ്പെട്ട കഥകളാണ് ഈ സ്ഥലത്തിന് പറയാനുള്ളത്!

“ഖൂനി ഝീൽ-”  ഭയന്നോടിയ ബ്രീട്ടീഷ് സൈന്യത്തെ കൂട്ടത്തോടെ കൊന്നൊടുക്കിയ സ്ഥലമാണ് ഖൂനി ഝീൽ!!

“ജമാലി കമാലി”- ജമാലി,കമാലി എന്നു പേരുള്ള സൂഫിസന്യാസിമാരുടെ ആത്മാക്കൾ സൈര്യവിഹാരം നടത്തുന്നുവെന്ന് തദ്ദേശവാസികൾ അനുഭവങ്ങൾ നിരത്തി സാക്ഷ്യപ്പെടുത്തുന്നു!!

“ഫിറോസ് ഷാ കോട്ലാ”– ജിന്നുകളുടെ ഭൂമി എന്നാണ് മുഗൾ ചക്രവർത്തിയായിരുന്ന ഫിറോസ് ഷാ യുടെ ഈ കൊട്ടാരം അറിയപ്പെടുന്നത്!

delhi Ghost Tourism എന്നതിനുള്ള ചിത്രം

അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി സ്ഥലങ്ങൾ ഡെൽഹിയിലെ ഗോസ്റ്റ് ടൂറിസത്തിന്റെ അനന്തസാധ്യതകൾ തുറക്കുന്നു! “”Delhi by foot, India city walks,Yellodae Travels തുടങ്ങി നിരവധി ടൂറിസം കമ്പനികൾ Delhi haunted walk,an evening with djinns of Delhi എന്നൊക്കെയുള്ള വിളിപ്പേരിൽ ഇത്തരം സാഹസികതകൾ അറേഞ്ച് ചെയ്യുന്നു!!

എനിക്കൊന്നിനെയും പേടിയില്ല എന്നുറക്കെ പറയുന്നവർക്ക്, പ്രേതകഥകളുടെ യാഥാർത്ഥ്യങ്ങളിലേക്ക് ചൂഴ്ന്നിറങ്ങാൻ താല്പര്യമുള്ളവർക്ക്, ജീവിതത്തിൽ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക്,കഥകളുറങ്ങുന്ന , നിഗൂഡതകൾ നിറയുന്ന പ്രേതാത്മാക്കളെ അടുത്തറിയാൻ കഴിയുന്ന ഈ യാത്ര പരീക്ഷിച്ചു നോക്കാവുന്നതാണ്!!!

ഇതൊരു സാധാരണ തീവണ്ടിയാത്രയല്ല ! ചരിത്രം ഉറങ്ങുന്ന റെയിൽ പാതകളെ പരിചയപ്പെടാം

shortlink

Related Articles

Post Your Comments

Related Articles


Back to top button