തോമസ് ചെറിയാന്‍ കെ
ഭക്ഷണം ത്യജിച്ച് പുണ്യനാളുകളില്‍ അല്ലാഹുവിലേക്ക് സ്വയം അര്‍പ്പിക്കുകയാണ് ഓരോ വിശ്വാസിയും. ഭക്ഷണം വെടിയുമ്പോള്‍ മാത്രമല്ല നോമ്പ് തുറന്ന് ഭക്ഷണത്തിനിരിക്കുമ്പോഴും അല്ലാഹുവിന്‌റെ മുഖമാണ് നാം ദര്‍ശിക്കുന്നത്. നോമ്പ് തുറ വിഭവങ്ങള്‍ നാമേവര്‍വര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ അത് ആരോഗ്യം കാത്തു സൂക്ഷിയ്ക്കുന്നതായിരിക്കണം. ദീര്‍ഘനേരം ഭക്ഷണം വെടിഞ്ഞിരുന്ന ശേഷം ഭക്ഷണം കഴിയ്ക്കുമ്പോള്‍ ആമാശയത്തിന് നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കണം. വറുത്തതും പൊരിച്ചതുമായവയും കൊഴുപ്പും മറ്റും അധികമായുള്ള ഭക്ഷണവും കഴിവതും ഒഴിവാക്കുക. റമദാന്‍ നോമ്പു തുറയ്ക്ക് പാരമ്പര്യമായി തയാറാക്കി വരുന്ന വിഭവങ്ങളുണ്ട്. തരിക്കഞ്ഞി, ചെറുപയര്‍ കഞ്ഞി, ഗോതമ്പു കഞ്ഞി, ഇറച്ചി അപ്പം തുടങ്ങിയവയൊക്കെ ഇതില്‍ ചിലതാണ്. അറിയാം ഈ രുചികളില്‍ ആരോഗ്യകരമാക്കാം നോമ്പ് കാലം.
തരിക്കഞ്ഞി
ചേരുവകള്‍
1. റവ- ഒരു കപ്പ്
2.പഞ്ചസാര- 1 കപ്പ്
3.പാല്‍- ഒന്നേകാല്‍ ലിറ്റര്‍
4.മുട്ട- ഒരെണ്ണം
5. ഏലയ്ക്കാപ്പൊടി – രണ്ട് നുള്ള്
ഒരു കപ്പ് വെള്ളം ചേര്‍ത്ത് പാല്‍ നന്നായി തിളപ്പിക്കുക. ഇതില്‍ റവയും പഞ്ചസാരയും ചേര്‍ത്തിളക്കി നന്നായി തിളപ്പിക്കുക. ഈ മിശ്രിതം നന്നായി കുറുകുമ്‌പോള്‍ മുട്ട നന്നായി അടിച്ച് ചേര്‍ക്കുക. ഏലയ്ക്കാ പൊടി കൂടി ചേര്‍ത്ത് ഒരു മിനിട്ടിനു ശേഷം വാങ്ങി വയ്ക്കാം.
ഗോതമ്പു കഞ്ഞി
ചേരുവകള്‍
1. നല്ല വെള്ള ഗോതമ്പ്- 300 ഗ്രാം
2. തേങ്ങ- അര മുറി
3.കോഴി-150 ഗ്രാം
4. ഉപ്പ്- ആവശ്യത്തിന്
5.ഉള്ളി- രണ്ടെണ്ണം
6. നെയ് ഒരു ടീസ്പൂണ്‍
കോഴി നേരത്തെ വേവിച്ച് വയ്ക്കണം. തേങ്ങാപ്പാല്‍ ഒന്നും രണ്ടു മൂന്നുമായി എടുക്കുക. കഴുകിയ ഗോതമ്പ് മൂന്നാം പാല്‍ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കണം. ഏകദേശം 20 മിനിട്ട് വരെ വേവിക്കാം. ഇതില്‍ കോഴി വേവിച്ച വെള്ളം അല്പം ഉപ്പു ചേര്‍ത്ത് തിളപ്പിക്കുക. കോഴികഷ്ണങ്ങള്‍ നുറുക്കിയ ശേഷം രണ്ടാം പാല്‍ യോജിപ്പിച്ച് തിളപ്പിക്കണം. ഇതില്‍ ജീരകവും ഉള്ളി ചെറുതായി അരിഞ്ഞതും ചേര്‍ക്കുക. ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് തിളയ്ക്കുമ്‌പോള്‍ വാങ്ങണം. ഉള്ളി അരിഞ്ഞത് നെയ്യില്‍ മൂപ്പിച്ച് ചേര്‍ത്ത് ഉപയോഗിരക്കാം.
ചെറുപയര്‍ കഞ്ഞി
ചേരുവകള്‍
കയമ അരി- 100 ഗ്രാം
തേങ്ങ- ഒന്ന്
ചെറുപയര്‍- 100 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
തേങ്ങയുടെ ഒന്നാം പാല്‍ , രണ്ടാം പാല്‍ എന്നിവ ആദ്യം തന്നെ എടുക്കുക. രണ്ടാം പാലില്‍ അരി ചെറുപയര്‍ എന്നിവ നന്നായി വേവിക്കണം. ഇതില്‍ ഒന്നാം പാലും അല്പം ഉപ്പം ചേര്‍ക്കണം. തിളച്ച് വരുമ്‌പോള്‍ എടുക്കാം.
ഇറച്ചി അപ്പം
ഇറച്ചി ഉപ്പ് ചേര്‍ത്ത് വേവിച്ച് നുറുക്കിയത്- 250 ഗ്രാം
കയമ അരി- 1 കപ്പ്
തേങ്ങ- അര മുറി
ഉപ്പ് – ആവശ്യത്തിന്
മുട്ട- ഒന്ന്
പച്ചമുളക്- രണ്ട്
സവാള- ഒന്ന്
കറിവേപ്പില
മല്ലിയില
മുളക് പൊടി- അര സ്പൂണ്‍
മഞ്ഞള്‍- ഒരു നുള്ള്
വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
ഇഞ്ചി -ഒന്ന്
അരി ആദ്യമേ നന്നായി കുതിര്‍ത്ത് വയ്ക്കണം. മുളകു പൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ഇറച്ചി വെളിച്ചെണ്ണയില്‍ വറുക്കണം. പച്ചമുളക്, ഉളളി, ഇഞ്ചി, കറിവേപ്പില എന്നിവ ഈ എണ്ണയില്‍ ചെറുതായി അരിഞ്ഞ് വഴറ്റുക. കുതിര്‍ത്ത അരി തേങ്ങ , മുട്ട ഉപ്പ് എന്നിവ ചേര്‍ത്ത് മൃദുവായി അരയ്‌ച്ചെടുക്കുക. ഇഡ്‌ലി ഉണ്ടാക്കുന്ന പാത്രത്തില്‍ വെളിച്ചെണ്ണ തടവി മാവൊഴിയ്ക്കണം. ഇതിന് മുകളിലായി മസാല ഇട്ട് മാവൊഴിച്ച് കൃത്യമായി വേവിയ്‌ച്ചെടുക്കാം.
Post Your Comments