ArticleFood & Cookery

റമദാനിന് വിളമ്പാം സ്പെഷ്യല്‍ മട്ടന്‍ ബിരിയാണി

മട്ടന്‍ ബിരിയാണി ഇല്ലാത്ത ഒരു റമദാനിനെ കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. നോമ്പുകാലം തുടങ്ങിക്കഴിഞ്ഞാല്‍ മിക്ക ദിവസങ്ങളിലും മട്ടന്‍ ബിരിയാണിയുണ്ടാകും. എന്നാല്‍ ഇത്തവണ ഒരു സ്‌പെഷ്യല്‍ മട്ടന്‍ ബിരിയാണി തയാറാക്കി നോക്കിയാലോ

Image result for mutton biryani

ആവശ്യമായ സാധനങ്ങള്‍

മട്ടന്‍ അര കിലോ
ബിരിയാണി അരി രണ്ടു കപ്പ്
മഞ്ഞള്‍ പൊടി അര ചെറിയ ടീസ്പൂണ്‍
വെളുത്തുള്ളി നീളത്തില്‍ അറിഞ്ഞത് ആറ് അല്ലി
ഇഞ്ചി ഒരു ചെറു കഷണം
പച്ച മുളക് മൂന്നെണ്ണം നീളത്തില്‍ അരിഞ്ഞത്
പട്ട രണ്ടു ചെറിയ കഷണം
ഗ്രാമ്പൂ ആറെണ്ണം
ഏലക്ക അഞ്ചെണ്ണം
അണ്ടി പരിപ്പ് 25 ഗ്രാം
കിസ്മിസ് 25 ഗ്രാം
സവാള മൂന്നെണ്ണം
തേങ്ങ പാല്‍ മൂന്നു കപ്പ്
ഗരം മസാല പൊടി അര ടീസ്പൂണ്‍
മല്ലിയില ആവശ്യത്തിനു
പുതിനയില ആവശ്യത്തിന്
നെയ്യ് അര കപ്പ്
ഉപ്പു പാകത്തിന്

Image result for mutton biryani

പാകം ചെയ്യുന്ന വിധം

മട്ടന്‍ കഴുകി ഊറ്റിയ ശേഷം അതില്‍ പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ പൊടി, തേങ്ങാപാല്‍, പട്ട, ഗ്രാമ്പു, ഏലക്ക, ഉപ്പ്, ഒരു സവാള അരിഞ്ഞത് എന്നിവ ചേര്‍ത്ത് കുക്കറില്‍ 15 മിനിറ്റ് അടച്ചു വേവിക്കണം. പിന്നീട് ചുവടു കട്ടിയുള്ള ഒരു പാത്രം ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് നീളത്തില്‍ നേരിയതായി അരിഞ്ഞ സവാള ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരണം.

Image result for mutton biryani

ഇതേ നെയ്യിലാണ് അണ്ടി പരിപ്പും കിസ്മിസും വറുത്തു കോരേണ്ടത്. തുടര്‍ന്ന് ശേഷിച്ച നെയ്യില്‍, കഴുകി വെച്ചിരിക്കുന്ന ബിരിയാണി അരി ഇട്ടു നന്നായി വറുക്കണം. അടുത്തതായി അരി മൂത്ത് കഴിയുമ്പോള്‍ മട്ടന്‍ അരിയില്‍ ചേര്‍ത്തിളക്കണം. സൂപ്പും വെള്ളവും കൂടി ഏകദേശം അഞ്ചു കപ്പു വേണം. അത്രയില്ലെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കണം.

Image result for mutton biryani

ഇതിനു ശേഷം ചെറിയ തീയിലിട്ടു ചോറ് വറ്റിചെടുക്കണം. ഇടയ്ക്കു ഇളക്കി കൊടുക്കകയും വേണം. തുടര്‍ന്ന് ഏകദേശം വെള്ളം വറ്റി ചോറ് വെന്തു കഴിഞ്ഞാല്‍ മല്ലിയില, പുതിനയില, വറുത്ത അണ്ടി പരിപ്പ്, കിസ്മിസ്, സവാള എന്നിവയുടെ പകുതി ചേര്‍ത്ത് ഇളക്കണം. അല്‍പം ഗരം മസാലയും ചേര്‍ക്കണം. അവസാനമായി ചോറ് നല്ലവണ്ണം വെന്തു വെള്ളം വറ്റി കഴിയുമ്പോള്‍ തീ അണച്ച് വിളമ്പുന്ന പത്രത്തിലേക്ക് മാറ്റണം . സവാള, കിസ്മിസ്, മല്ലിയില, പുതിന, അണ്ടി പരിപ്പ് എന്നിവ ചേര്‍ത്ത് അലങ്കരിക്കാം.

Image result for mutton biryani

 

shortlink

Related Articles

Post Your Comments

Related Articles


Back to top button