ന്യൂഡൽഹി: ധീരുഭായ് അംബാനിയുടെ ഇളയ പുത്രന്‍ അനില്‍ അംബാനിയാണ് പുതിയ വാര്‍ത്തകളിലെ നായകന്‍. അച്ഛന്റെ മരണശേഷം ജേഷ്ഠന് മുകേഷ് അംബാനിയുമായി വഴിപിരിഞ്ഞ് അനില്‍ അംബാനി സ്വന്തമാക്കി നയിച്ചിരുന്ന റിലയന്സ്കമ്യൂണിക്കേഷന് (ആര്‍.കോം) പാപ്പരത്വ നടപടികളിലേക്കാണ് കഴിഞ്ഞയാഴ്ച നീങ്ങിയത്.
ആര്‍കോമില്‍നിന്ന് കിട്ടാനുള്ള 1150 കോടി രൂപ ലഭിക്കാന്‍ സാധ്യതകളൊന്നുമില്ലെന്നും പണം ഇൗടാക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണ് നല്‍കിയ മൂന്നു ഹർജികളാണ് നാഷനല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍.സി.ല്‍.ടി) സ്വീകരിച്ചിരിക്കുന്നത്. പണ്ടേ പ്രതിസന്ധിയിലായ കമ്പനിയുടെ ടവറുകളും കേബിളുകളും സ്പെക്ട്രവുമുള്പ്പെടെ സഹോദരന്റെ റിലയന്‍സ് ജിയോക്ക് വിറ്റ് 18,000 കോടി സമാഹരിക്കാനുള്ള പരിശ്രമത്തിനും കൂടിയാണ് ഇതോടെ തിരിച്ചടിയായത്.
ALSO READ:മുകേഷ് അംബാനിയുടെ മകൾക്ക് പ്രമുഖ വ്യവസായിയുടെ മകൻ വരൻ
ഇതോടെ പണത്തിനായി വായ്പക്കാര്‍ പുറകേ നടക്കേണ്ടി വരുന്ന അവസ്ഥയിലാണ് അനിൽ അംബാനി. ഒന്നും രണ്ടുമല്ല 2017മാര്‍ച്ചിലെ കണക്കനുസരിച്ച് 45,753 കോടി രൂപയോളമാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍ നല്‍കാനുള്ളത്. നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക് നീങ്ങിയിരുന്ന കമ്പനി കഴിഞ്ഞ വര്‍ഷം നവംബറില്‍ ടുജി, 3ജി സേവനങ്ങള്‍ അവസാനിപ്പിച്ചിരുന്നു.
ട്രൈബ്യൂണല്‍ നടപടികള്‍ തുടങ്ങിയാല്‍ ആസ്തികള്‍ വിറ്റ് കടമൊഴിവാക്കാന്‍ പോലും സാധിക്കില്ലെന്നതുകൊണ്ട് എറിക്സണുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് അവസാനവട്ട ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എളുപ്പമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments