ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ വിവാഹിതയാകുന്നു. വരൻ മറ്റൊരു വ്യവസായി അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലാണ്. പിരമാല്‍ എന്റര്‍പ്രൈസസിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് ആനന്ദ്.
കഴിഞ്ഞ മാസമായിരുന്നു ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശ് വിവാഹിതനായത്. ആകാശിന്റെ വിവാഹച്ചടങ്ങിൽ ഇഷയുടെ വിവാഹക്കാര്യം അംബാനി വെളിപ്പെടുത്തിയിരുന്നു. സ്‌കൂള്‍ പഠന കാലംമുതൽ ഇഷയെ അറിയാവുന്ന ആനന്ദ് വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
ഹാവാര്‍ഡ് ബിസ്‌നസ് സ്‌കൂള്‍ ബിരുദധാരിയാണ് ആനന്ദ്. നിലവില്‍ ആനന്ദ് രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സംരംഭമായ പിരാമല്‍ ഇ സ്വസ്ഥ റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് ആണ്. ഇവയില്‍ നിന്നും ഇദ്ദേഹത്തിന് നാലു ബില്യണ്‍ ഡോളറിന്റെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യാലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മനശാസ്ത്രത്തില്‍ ബിരുധവും സ്‌കൂള്‍ ഒഫ് ബിസ്‌നസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുധാനന്തര ബിരുധവും നേടിയിട്ടുണ്ട് ഇഷ. റിലയന്‍സ് ജിയോ, റിലയന്‍സ് റിട്ടെയില്‍ എന്നിവയുടെ ബോര്‍ഡ് അംഗം കൂടിയാണ് ഇഷ.
Post Your Comments