India

വിമാനയാത്രക്കിടെ ഇന്ത്യന്‍ വംശജയുടെ സമീപമിരുന്ന് എന്‍ആര്‍ഐക്കാരന്റെ സ്വയംഭോഗം, പിന്നീട് സംഭവിച്ചത്

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ഇന്ത്യന്‍ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്ത എന്‍.ആര്‍.ഐ യാത്രക്കാരന് കിട്ടിയത് മുട്ടന്‍ പണി. ഇന്ത്യന്‍ വംശജയായ യുവതിയെ നോക്കി റഷ്യന്‍ പാസ്‌പോര്‍ട്ടുള്ള 58 കാരനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് വിമാനം ഇറങ്ങിയ ഉടനെ തന്നെ ഇയാള്‍ പോലീസ്‌ പിടിയിലായി.

ഇസ്താംബൂള്‍ളില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. സമീപത്തിരുന്ന ഇന്ത്യന്‍ യുവതിയെ നോക്കി 58കാരന്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതി വിമാന ജീവനക്കാരോട് ഇക്കാര്യം പരാതിപ്പെട്ടു. ഇതനുസരിച്ച് ഇയാളെ സീറ്റ് മാറ്റിയിരുത്തി.

ജീവനക്കാര്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയയുടന്‍ സിഐഎസ്എഫ് സുരക്ഷാ ജീവനക്കാര്‍ ഇയാളെ അറസ്റ്റു ചെയ്തു. പിന്നീട് ഡല്‍ഹി പോലീസിന് ഇയാളെ കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button