ദുബായ്: അസുഖം ബാധിച്ച് അവശനിലയിലായ ഇന്ത്യൻ യുവതിയ്ക്ക് സഹായ ഹസ്തവുമായി ദുബായ് പോലീസ്. ഇന്ത്യൻ യുവതിയെ അടിയന്തരമായി ദുബായ് പോലീസ് ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ശക്തമായ കാറ്റും മഴയും മൂലം വലഞ്ഞ സ്ഥലത്ത് നിന്നും ദുബായ് പോലീസിന്റെ എയർ വിങ്ങാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
പ്രതികൂല കാലാവസ്ഥ മറികടന്ന് ദുബായ് വേൾഡ് ഐലൻഡ്‌സിൽ നിന്നാണ് പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 20 വയസ്സുകാരിയായ ഇന്ത്യൻ യുവതിയ്ക്ക് പ്രഥമ ശുശ്രൂഷയും പോലീസ് നൽകിയിരുന്നുവെന്ന് എയർ വിങ് ഡപ്യൂട്ടി ഡയറക്ടർ കേണൽ ഖൽഫാൻ അൽ മസ്‌റൂയി അറിയിച്ചു. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിളിക്കാമെന്നും ദുബായ് പൊലീസ് ആപ്പിലും സഹായം തേടാമെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments