Latest NewsNewsInternational

ജീവനക്കാർക്ക് ദിവസവും അരമണിക്കൂര്‍ ‘സ്വയംഭോഗ’ബ്രേക്ക്: പുതിയ മാതൃക സൃഷ്ടിച്ച്‌ സിനിമ കമ്പനി

പോര്‍ണോഗ്രഫിക് ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു സിനിമ കമ്ബനിയാണ് എറിക്കയുടേത്.

കൊവിഡ് മൂലം നിരവധി ആളുകൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. തങ്ങളുടെ തൊളിലാളികൾക്ക് സമ്മർദ്ദം കുറയ്ക്കാൻ ‘സ്വയംഭോഗ’ബ്രേക്ക് പ്രഖ്യാപിച്ചു സിനിമാ നിര്‍മാണ കമ്ബനി. എറിക്ക ലസ്റ്റ് എന്ന തൊഴിൽ ഉടമയാണ് പകല്‍ സമയത്ത് ജോലിക്കിടെ വേണമെന്നുണ്ടെങ്കില്‍ ജീവനക്കാരില്‍ ആര്‍ക്കും അവരുടെ അനുവാദത്തോടെ മാസ്റ്റര്‍ബേഷന്‍ ബ്രേക്ക് എടുക്കാം എന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

പോര്‍ണോഗ്രഫിക് ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു സിനിമ കമ്ബനിയാണ് എറിക്കയുടേത്. സ്വയംഭോഗത്തെക്കുറിച്ചു സമൂഹം ഇന്നും പുലര്‍ത്തിവരുന്ന പല ധാരണകളെയും കുറിച്ചുള്ള തുറന്ന ചര്‍ച്ചകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ് എറിക്കയുടെ തീരുമാനം .

read also: ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലിനിടെ പൊലീസുകാരനെ കൊലപ്പെടുത്തിയ ഭീകരനെ വകവരുത്തി സുരക്ഷാ സേന

കൊവിഡ് തങ്ങളുടെ ആര്‍ട്ടിസ്റ്റുകളുടെ മാനസിക ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട് എന്നും, പലരും കടുത്ത സമ്മര്‍ദ്ദത്തിലാണ് എന്നതുകൊണ്ടുതന്നെ, അവയുടെ പ്രവര്‍ത്തനം പഴയപോലെ ഫലപ്രദമാവുന്നില്ല എന്നുമാണ് എറിക്കയുടെ നിരീക്ഷണം. അതുകൊണ്ട്, ജോലി സ്ഥലത്തെ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് താല്‍ക്കാലികമായ ഒരു ആശ്വാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ഇങ്ങനെ ഒരു പുതിയ നയം പ്രഖ്യാപിച്ച്‌ നടപ്പില്‍ വരുത്തിയിട്ടുള്ളത് എന്നും എറിക്ക ‘ഡേസ്ഡ്’ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഈ മാസം ‘ദേശീയ സ്വയംഭോഗ മാസാചരണം’ നടക്കുന്നത് പ്രമാണിച്ചാണ് തങ്ങള്‍ ഈ തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുള്ളത് എന്നും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button