Latest NewsNewsIndia

വനിതകളുടെ പിജി ഹോസ്റ്റലിന് മുന്നിൽ പരസ്യ സ്വയംഭോഗം: യുവാവ് ക്യാമറയില്‍ കുടുങ്ങി

ഡൽഹി: വനിതകളുടെ പിജി ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ പരസ്യ സ്വയംഭോഗം. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാള്‍ പൊലീസിന് കൈമാറി. സംഭവത്തിൽ എത്രയും വേഗം നടപടി വേണമെന്ന് സ്വാതി മാലിവാള്‍ ആവശ്യപ്പെട്ടു. ജൂൺ 12ന് അര്‍ധരാത്രി ഡൽഹി ഹഡ്സൺ ലെയിനിലെ പിജി ഹോസ്റ്റലിന് മുന്നിലാണ് സംഭവം.

‘രാത്രിയിൽ ഗേൾസ് ഹോസ്റ്റലിന് പുറത്ത് റോഡിൽ നിൽക്കുന്ന ഒരാൾ സ്വയംഭോഗം ചെയ്യുന്നതായി ഞങ്ങൾക്ക് രണ്ട് പരാതികൾ ലഭിച്ചു. രണ്ട് വീഡിയോകളും ഒരേ വ്യക്തിയുടേതാണെന്ന് തോന്നുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിന് നോട്ടീസ് നൽകുകയും വിഷയത്തിൽ നടപടി സ്വീകരിച്ച റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയം വളരെ ഗൗരവമുള്ളതാണ്,’ സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് സ്വാതി മാലിവാള്‍ കുറിച്ചു.

‘ഇസ്ലാം വിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ല’: ലിവിങ് ടുഗെതർ പങ്കാളികളുടെ ഹർജി തള്ളി ഹൈക്കോടതി
വിഷയത്തിൽ നടപടി സ്വീകരിച്ച റിപ്പോർട്ട് ആവശ്യപ്പെട്ട് ജൂൺ 19ന് ഡൽഹി പോലീസിന് നോട്ടീസ് അയച്ചു. എന്നാൽ, ഡൽഹി പൊലീസ് ഇക്കാര്യത്തിൽ മറുപടി നൽകിയില്ല. തുടർന്ന്, ജൂൺ 28ന് ഡിസിഡബ്ല്യുവിന് മുന്നിൽ ഹാജരാകാൻ മൗറീസ് നഗറിലെ എസ്എച്ച്ഒയോട് കമ്മീഷൻ ആവശ്യപ്പെടുകയും എടിആർ റിപ്പോർട്ട് തേടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button