Kerala

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു : കേരളതീരത്ത് കനത്ത ജാഗ്രത

തിരുവനന്തപുരം: ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതായി റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചവരെ ലക്ഷദ്വീപിലും മാലിയിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളാതീരത്ത് ശക്തമായ കടലാക്രമണത്തിനും കൂറ്റന്‍ തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button