എറണാകുളം: ജോസ് മാവേലിയുടെ ആലുവയിലെ ജനസേവ ശിശുഭവന് ഏറ്റെടുക്കാനുള്ള ശ്രമം നടന്നില്ല. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചത്. എന്നാൽ കുട്ടികളുടെയും ഉദ്യോഗസ്ഥരുടെയും പ്രതിഷേധം മൂലമാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്. 150 കുട്ടികളാണ് ഇപ്പോള്‍ ജനസേവ ശിശുഭവനിലുള്ളതെന്ന് അവിടെ നിന്ന് ലഭിച്ച രേഖകളില്‍ പറയുന്നു.
എന്നാല്‍ 52 കുട്ടികളെ മാത്രമേ ഇവിടെ താമസിക്കുന്നതായി കണ്ടെത്തിയുള്ളു. 2017 ജൂലൈയിലെ കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികളെ അതാത് സംസ്ഥാനങ്ങളിലേക്ക് കൈമാറാനായിരുന്നു ഉത്തരവ്.നാലു കുട്ടികള്‍ ഭിക്ഷാടനത്തിലേര്പ്പെട്ടതായി കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പിന് ആവശ്യമായ രേഖകളില്ലെന്നും കണ്ടെത്തിയിരുന്നു.
ആവശ്യമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ജോസ് മാവേലിയാണ് ജനസേവ ശിശു ഭവന്റ ഡയറക്ടര്‍. കുട്ടികളെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. കേന്ദ്രം ഏറ്റെടുത്തുവെന്നും മന്ത്രി പറഞ്ഞു.
Post Your Comments