![accident in tamilnadu](/wp-content/uploads/2018/05/accident-10.png)
തമിഴ്‌നാട്: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ഡിണ്ടിഗലിലെ വടചെന്തൂരിലാണ് അപകടമുണ്ടായത്. പത്തനംതിട്ടയില്‍ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സാണ് അപകടത്തില്‍ പെട്ടത്.
കോട്ടയം സ്വദേശികളായ ജിനുമോന്‍,ജോസ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഡിണ്ടിഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Post Your Comments