പട്‌ന: മധ്യപ്രദേശില്‍ പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. മധ്യപ്രദേശിലെ സാത്ത്‌ന ജില്ലയിലാണ് സംഭവം. യുവാവിനൊപ്പം ജനം അക്രമിച്ച മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിനെ തല്ലിക്കൊന്നതുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
also read: പശുവിനെ കൊന്നയാളെ കിട്ടിയില്ല: സഹോദരനായ എട്ടുവയസുകാരനെ പോലീസ് ലോക്കപ്പിൽ വെച്ചത് അഞ്ച് ദിവസം
പ്രതികളിലൊരാള്‍ നല്‍കിയ പരാതിയില്‍ പശുവിനെ കൊന്നതിന് ഷക്കീലിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആശുപത്രി വിട്ടാലുടന്‍ ഷക്കീലിനെ അറസ്റ്റ് ചെയ്യാമെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ഈ ആരോപണം ഷക്കീല്‍ നിഷേധിച്ചു.
Post Your Comments