
മീററ്റ്: പശുവിനെ കൊന്ന കേസിലെ പ്രതിയെ കിട്ടാത്തതിനാൽ പോലീസ് അറസ്റ്റ് ചെയ്തത് പ്രതിയുടെ എട്ടുവയസുകാരനായ സഹോദരനെ. കുട്ടിയെ പോലീസ് അഞ്ച് ദിവസമാണ് ലോക്കപ്പിൽ വെച്ചത്.മീററ്റിലെ ഖാർഖോഥയിലാണ് സംഭവം. കുടുംബത്തിലെ അംഗങ്ങൾ കുട്ടിയെ തേടി എത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. സംഭവം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് പോലീസ് കുട്ടിയെ വിട്ടയക്കാൻ തയ്യാറായത്.
സംഭവം ചർച്ചയായതോടെ പോലീസിനെതിരെ നടപടി ആവിശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. റൂറൽ എസ്.പി രാകേഷ് കുമാർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായ് അറിയിച്ചു. ഇത്തരത്തിൽ ഒരു നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും എസ്.പി അറിയിച്ചു. മുൻപും സമാനമായ നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് വിവരം
Post Your Comments