Kerala

എന്‍എസ്എസിന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് ജി. സുകുമാരന്‍ നായര്‍

പുനലൂര്‍: എന്‍എസ്എസിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റായി ആറു പതിറ്റാണ്ട് പിന്നിട്ട ആര്‍.ബാലകൃഷ്ണപിള്ളയെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം എന്‍എസ്എസിന്റെ രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമാക്കിയത്.

എന്‍എസ്എസിനു രാഷ്ട്രീയമില്ലെന്നും സമദൂരമാണ് എന്നും എന്‍എസ്എസ് നയമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പാര്‍ട്ടികളോടും ഒരേ സമീപനമാണു സ്വീകരിക്കുകയെന്നും ഏതെങ്കിലും പാര്‍ട്ടിക്കോ സമുദായത്തിനോ മതത്തിനോ എതിരല്ല എന്‍എസ്എസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്നത്ത് പത്മനാഭന്റെ കാലം മുതല്‍ ആവശ്യപ്പെടുന്ന പല കാര്യങ്ങളും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ചെയ്തു തന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അതേ സമീപനം തന്നെയാണ് എന്‍എസ്എസിനോട് എല്‍ഡിഎഫ് സര്‍ക്കാരിനും. മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത് എല്‍ഡിഎഫ് മാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button