പൊഴിയൂര്‍: പൂര്‍ണനഗ്നനായി മാത്രം മോഷണം നടത്തുന്ന യുവാവ് പിടിയിൽ. ഇരുപതോളം മോഷണകേസിലെ പ്രതി തമിഴ്‌നാട് സ്വദേശി എഡ്വിന്‍ ജോസാണ് പൊലിസിന്റെ പിടിയിലായത്. മാസങ്ങൾക്ക് മുൻപ് ഇയാളെ പിടികൂടിയിരുന്നെങ്കിലും കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി പെഴിയൂര്‍ പൊലീസ് നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
Read Also: പെട്രോള്‍ പമ്പില്‍ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം
തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍പെട്ട കാരക്കോണം, കുന്നത്തു കാല്‍, നെടിയാംകോട്, ധനുവച്ചപുരം, അമരവിള, കുളത്തൂര്‍, പൊഴിയൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മോഷണം നടത്തിയത് ഇയാളാണെന്ന് കണ്ടെത്തി. നഗ്‌നനായി നടന്ന് നിരവധി മോഷണം നടത്തി ആള്‍ക്കാരുടെ ഇടയില്‍ ഭയവും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത എഡ്വിന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
Post Your Comments