Latest NewsIndia

പ്രോടെം സ്പീക്കര്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബംഗളൂരു: പ്രോടെം സ്പീക്കര്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കര്‍ണാടകയില്‍ കെ ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെഡിഎസ്സും സമര്‍പ്പിച്ച അപേക്ഷയാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബഞ്ച് ഇന്ന് രാവിലെ 10.30 വാദം കേള്‍ക്കുന്നത്.

ബിജെപി എംഎല്‍എയും മുന്‍ സ്പീക്കറുമായിരുന്ന കെ.ജി ബൊപ്പയ്യയെ ഗവര്‍ണര്‍ പ്രോടെം സ്പീക്കറാക്കിയതിന് തൊട്ടു പിന്നാലെ തന്നെ കോണ്‍ഗ്രസ്സ് ജെഡിഎസ് സഖ്യം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പ്രോടെം സ്പീക്കര്‍ സ്ഥാനത്ത് നിന്ന് കെ ജി ബൊപ്പയ്യയെ മാറ്റണം, ഏറ്റവും മുതിര്‍ന്ന അംഗത്തെ ആ സ്ഥാനത്ത് നിയമിക്കണം, സഭയിലെ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണം. സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പമല്ലാതെ ഒന്നും അജണ്ടയില്‍ പാടില്ല തുടങ്ങിവ നിര്‍ദ്ദേശങ്ങളോ ഉത്തരവോ ആയി പുറപ്പെടുവിക്കണം എന്നാണ് അപേക്ഷകളിലെ പ്രധാന ആവശ്യങ്ങള്‍.

എത്രയും വേഗത്തില്‍ കേസ് പരിഗണിക്കണം എന്നാവശ്യപ്പെട്ടങ്കിലും കഴിഞ്ഞ ദിവസത്തെ പോലെ രാത്രി കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. രാവിലെ 11ന് നിയമ സഭയില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയാരംഭിക്കും. അതിന് അരമണിക്കൂര്‍ മുമ്പ് കോടതി അപേക്ഷകള്‍ പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button