ബംഗളൂരു: കർണാടകയിൽ യെദ്യൂരപ്പ രാജിവെച്ചിട്ടും ആശങ്ക വിട്ടൊഴിയാതെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം. കുമാരസ്വാമി മൂന്നാം തവണ മുഖ്യമന്ത്രിയായി അധികാരത്തിലേറുമ്പോഴും ഏതുനിമിഷവും മറുകണ്ടം ചാടാനായി നില്‍ക്കുന്ന എംഎല്‍എമാര്‍ ആയിരിക്കും ഇതിന്റെ കാരണം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഖ്യമായതിനാല്‍ അതിനകത്തുള്ള എംഎല്‍എമാരെയുമെല്ലാം ഒരുമുപ്പിച്ച് കൊണ്ടുപോവുകയെന്നതും ഭീഷണികളെ അതിജീവിക്കുകയെന്നതുമാണ് ഇനി കോണ്‍ഗ്രസും ജെഡിഎഎസും നേരിടാൻ പോകുന്ന വെല്ലുവിളി. സംഖ്യത്തിലുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങള്‍ പോലും സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറും. സംഖ്യത്തിനകത്തുള്ള വിള്ളലുകളും ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിക്കാരന്‍ കൂടിയായ ഗവര്‍ണറുടെയും സമ്മര്‍ദ്ദങ്ങളുമാണ് കുമാരസ്വാമി ഇനി നേരിടാൻ പോകുന്നത്.
നിലവിൽ തിരിച്ചടി നേരിട്ടെങ്കിലും 104 അംഗങ്ങളുള്ള ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ പുതിയ സര്‍ക്കാരിനെ അസ്തിരപ്പെടുത്താനുള്ള ശ്രമത്തിലായിരിക്കും യെദ്യൂരപ്പയും ബിജെപിയും. കോണ്‍ഗ്രസിനകത്തു തന്നെ പല എംഎല്‍എമാര്‍ക്കും കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നതില്‍ ഇതു മുതലെടുക്കാനും ബിജെപി ശ്രമിക്കും. ലിംഗായത്ത് സമുദായത്തിന് കോണ്‍ഗ്രസിനോടുള്ള അതൃപ്തി മുതലെടുത്ത് ആ മേഖലയില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. ഈ സമുദായത്തില്‍പ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവെപ്പിച്ച് ബിജെപി ക്യാംപില്‍ എത്തിക്കാനായിരിക്കും അടുത്ത ശ്രമം.
Also read ; യെദ്യൂരപ്പയും ബി ശ്രീരാമലുവും എംപി സ്ഥാനം രാജിവെച്ചു
Post Your Comments