Latest NewsCinemaNews

എന്തും ധരിക്കും, സാരിയില്‍ ഞാന്‍ കൂടുതല്‍ സെക്‌സി: ഇനിയ

സിനിമ പോലെ തന്നെ താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മോഡലിങ്ങെന്നും ചേരുന്ന ഏത് വേഷം ധരിക്കാനും തനിക്ക് താല്‍പര്യമാണന്നും വെളിപ്പെടുത്തി നടി ഇനിയ. മോഡലിങ്ങിലൂടെയാണ് താന്‍ ഈ രംഗത്തേക്ക് വരുന്നത്. നല്ല വസ്ത്രവും അതിന് ചേരുന്ന മറ്റ് ആക്‌സസറികളും തനിക്ക് ഏറെ ഇഷ്ടമാണ്. മോഡലിങ് ആണ് തന്നെ അത് എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിച്ചത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇനിയയുടെ വെളിപ്പെടുത്തല്‍. വസ്ത്രങ്ങളില്‍ പ്രഥമ സ്ഥാനം നല്‍കുന്നത് സാരിയ്ക്കാണ്. സാരിയില്‍ താന്‍ കൂടുതല്‍ സെക്‌സിയാണെന്ന് സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. സന്ദര്‍ഭത്തിന് ചേരുന്ന ഏത് വസ്ത്രവും എനിക്കിഷ്ടമാണ്. യാത്രകളില്‍ ജീന്‍സാണ് താല്‍പര്യം. എന്നാല്‍ പൊതു ചടങ്ങുകളിലും വിശേഷ ദിവസങ്ങളിലും സാരിയാണ് താല്‍പര്യം. ടി ഷര്‍ട്ടും ജീന്‍സും ധരിക്കുന്നതും തനിക്ക് താല്‍പര്യമാണ് . ലെവീസ് ഷര്‍ട്ടിന്‌റെയും ജീര്‍സിന്‌റെയും നല്ല ശേഖരമാണ് തനിക്കുള്ളത് ഇനിയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button