ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ വിശ്വാസവോട്ട് തേടുമ്പോള്‍ എല്ലാ കണ്ണുകളും പതിക്കുന്നത് 20 എംഎല്‍എ മാരിലേക്ക്. ഇരുപക്ഷത്തുമുള്ള ലിംഗായത്ത് എംഎല്‍എമാര്‍ എതിര്‍കക്ഷിക്ക് അനുകൂലമായി വോട്ട് ചെയ്യുമോ എന്നുതന്നെയാണ് എല്ലാവരും സംശയിക്കുന്നത്. മുഖ്യമന്ത്രി യദ്യൂരപ്പയും ഇതേ സമുദായത്തില്‍ പെട്ടയാളാണ് എന്നതാണ് മറ്റൊരു പ്രധാനകാര്യം. ഇതില്‍ ലിംഗായത്തികളായ എംഎല്‍എമാര്‍ക്ക് അഭിപ്രായവിത്യാസമുണ്ടായിരുന്നു. ഇത് വിശ്വാസവോട്ടില്‍ ബാധിക്കുമോ എന്നാണ് എല്ലാവരും നോക്കിക്കാണുന്നത്.
ഇതിന് പുറമെ ഇവര്‍ക്ക് യദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ബിജെപി എംഎല്‍എയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ലിംഗായത്ത് വിഭാഗത്തില്‍ 18 കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് ജെഡിഎസ് എംഎല്‍എമാരുമാണ് എല്ലാവരുടേയും ശ്രദ്ധ. നേരത്തെ സിദ്ധരാമയ്യ സര്‍ക്കാര്‍ ലിംഗായത്തികള്‍ക്ക് പ്രത്യേക മതപദവി അനുവദിച്ചിരുന്നു. വിശ്വാസവോട്ട് സമയത്ത് തങ്ങളുടെ വിശ്വാസത്തിന് അനുസരിച്ച് വോട്ട് ചെയ്യണമെന്ന് യദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തശേഷം എംഎല്‍എമാരോട് പറഞ്ഞുവെന്നും ബിജെപി എംഎല്‍എ മാധ്യമത്തോട് പറഞ്ഞു.
Post Your Comments