ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകളെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് സൗന്ദര്യ നീരജിനെ വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read Also : ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം
എം.എസ് രാമയ്യ ആശുപത്രിയില്‍ ഡോക്ടര്‍ ആയിരുന്നു മരിച്ച സൗന്ദര്യ. യെദ്യൂരപ്പയുടെ മകള്‍ പത്മാവതിയുടെ മകളാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു സൗന്ദര്യ വിവാഹിതയായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ബോറിങ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments