ബെംഗളൂരു ; കർണാടകയിൽ നാടകീയ നീക്കങ്ങൾ അരങ്ങേറുന്നു. നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ രണ്ടു എംഎൽഎമാർ കൂടി ബിജെപിക്കൊപ്പം ചേർന്നു. ജെഡിഎസിലെ രണ്ടു എംഎൽഎമാർ കൂടി മറുകണ്ടം ചാടിയെന്നു സ്ഥിരീകരിച്ച് കുമാരസ്വാമി. കോൺഗ്രസ്സിന്റെ ഒരാളും ബിജെപിക്കൊപ്പം ചേർന്നതായി റിപ്പോർട്ട്.
അതേസമയം പ്രോടെം സ്പീക്കറുടെ നിയമനത്തിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി നാളെ രാവിലെ 10:30നു പരിഗണിക്കും.
നാളെ വൈകിട്ട് നാലുമണിക്ക് സഭയില്‍ വിശ്വാസവോട്ട് തേടണമെന്നാണ് സുപ്രിം കോടതി ഉത്തരവ് . നേരത്തെ കര്‍ണാടക ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നൽകിയ 15 ദിവസത്തെ സാവകാശം വെട്ടി ചുരുക്കിയാണ് നാളെത്തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. യെദ്യൂരപ്പയ്ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗി ഏഴ് ദിവസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
also read ; കര്‍ണാടക ബിജെപി തന്നെ ഭരിക്കും : സൂചനകള്‍ ഇങ്ങനെ
Post Your Comments