റമദാന്‍ പുണ്യങ്ങളുടെ പൂക്കാലം. പാപമോചനത്തിന്റെ ഈ നോമ്പുകാലത്ത് ലോകമെമ്പാദുമുള്ള വിശ്വാസികള്‍ വ്രതശുദ്ധി കാത്തു സൂക്ഷിക്കുന്നു. പ്രായപൂര്‍ത്തിയായ, പൂര്‍ണ്ണ ആരോഗ്യമുള്ള മുസ്ലീങ്ങള്‍ എല്ലാവരും വ്രതമെടുക്കണമെന്നാണ് വിശ്വാസം. എന്നാല്‍ രോഗികളും കുഞ്ഞുങ്ങളും വ്രതമനുഷ്ഠിക്കണമെന്ന് നിര്‍ബന്ധമില്ല. ഗര്‍ഭിണികള്‍ വ്രതം അനുഷ്ഠിക്കേണ്ടതുണ്ടോ എന്ന് പലരും സംശയിക്കാം.
രോഗികള്‍ വ്രതം എടുക്കെണ്ടാതില്ലാത്തത് പോലെ തന്നെ ഗര്‍ഭിണികള്‍ക്കും ഇത് നിര്ബന്ധമല്ല. ഗര്‍ഭസ്ഥ ശിശുവിെന്റ ആരോഗ്യത്തിനാണ് ഒരു അമ്മ പ്രാധാന്യം നല്‍കേണ്ടത്. അതുകൊണ്ട് തന്നെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ നോമ്പ് എടുക്കണമെന്നില്ല. ഗര്‍ഭകാലത്തിന്റെ ആരംഭ സമയത്ത്, സ്ഥിരമായി ഛര്‍ദിക്കുകയും ദ്രാവക നഷ്ടം സംഭവിക്കുകയും ചെയ്യുന്ന വേളയിലാണെങ്കില്‍ ഗര്‍ഭിണികള്‍ നോമ്ബ് അനുഷ്ഠിക്കാതിരിക്കുന്നതാണ് നല്ലത്. ഗര്‍ഭിണി പൂര്‍ണ ആരോഗ്യവതിയാണെങ്കില്‍ നോമ്പ് ദോഷം ചെയ്യില്ല. എന്നാല്‍ സമീകൃത ആഹാരത്തിലൂടെ ശരീരത്തിന്റെ ആരോഗ്യ നില സംരക്ഷിക്കേണ്ടതുണ്ട്. ഒരു കപ്പ് പാലും കുറച്ച് ഇൗന്തപ്പഴവും കഴിച്ച് നോമ്ബ് തുറക്കുന്നതാണ് നല്ലത്. അതിനുശേഷം വൈവിധ്യമാര്‍ന്ന ഭക്ഷണംകൂടി കഴിക്കണം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
നോമ്പ് തുറക്കാന്‍ ഈന്തപ്പഴം ഉപയോഗിക്കുന്നതിന്റെ കാരണം
Post Your Comments