Latest NewsNewsGulf

പോലീസിനോട് റമദാന്‍ സമ്മാനം ചോദിച്ച കുരുന്നിന്റെ വീട്ടില്‍ മിനിട്ടുകള്‍ക്കുള്ളില്‍ സംഭവിച്ചത്

റമദാന്‍ ദിനത്തില്‍ സമ്മാനം വേണമെന്ന് ആഗ്രഹിച്ച കുരുന്ന് അത് ഫോണിലൂടെ തുറന്ന് പറഞ്ഞു. പക്ഷേ വിളിച്ചതെങ്ങോട്ടാണെന്നതാണ് രസം. പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക്. പിന്നീട് വിസ്മയിപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചത്.

റമദാന്‍ ദിനത്തില്‍ രാവിലെ ഷാര്‍ജയിലായിരുന്നു സംഭവം. സുമയ്യ അഹമ്മദ് അല്‍ നഖ്ബി എന്ന പെണ്‍കുട്ടി ഖോര്‍ ഫക്കാന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് തന്റെ ആഗ്രഹം അറിയിക്കുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം പോലീസ് ഉദ്യോഗസ്ഥര്‍ സുമയ്യയുടെ വീട്ടിലെത്തി, അതും നല്ല അത്യുഗ്രന്‍ റമദാന്‍ സമ്മാനവുമായി. തന്റെ സന്തോഷം ഉദ്യോഗസ്ഥര്‍ക്കൊപ്പം പങ്കുവയ്ക്കാനും സുമയ്യ മറന്നില്ല.

അപ്രതീക്ഷിതമായുള്ള പോലീസിന്റെ വരവ് കണ്ട് സുമയ്യയുടെ പിതാവും സ്തബ്ധനായി. സന്തോഷം കാരണം അദ്ദേഹത്തിന് ശബ്ദം വന്നില്ലെന്ന രസകരമായ സംഗതി വരെ വാര്‍ത്തകളില്‍ നിറഞ്ഞു. സുമയ്യയുടെ സന്തോഷത്തോടെയുള്ള വാക്കുകള്‍ വീഡിയോയായി പകര്‍ത്തി ഷാര്‍ജ പോലീസിന്റെ ട്വിറ്റര്‍ പേജിലും പോസ്റ്റ് ചെയ്തിരുന്നു. പോലീസുകാര്‍ ഇത്തരത്തിലുള്ള പ്രവൃത്തികളിലൂടെ സ്‌നേഹവും സന്തോഷവും ജനങ്ങളിലേക്ക് എത്തിക്കണമെന്നും പോലീസ് മേധാവി ലഫ്.കേണല്‍ വാലേദ് ഖാമിസ് അല്‍ യാമാഹി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button