ഇനി വ്രത ശുദ്ധിയുടെ നാളുകള്‍. റമദാന്‍ നാടെങ്ങുമുള്ള മുസ്ലീം സഹോദരങ്ങള്‍ ആഘോഷിച്ച് തുടങ്ങുന്നു. റമദാന്‍ മാസത്തില്‍ ഏറ്റവും പ്രധാനമാണ് നോമ്പ്. സൂര്യോദയം മുതല്‍ അസ്തമയം വരെ ഉപവാസ വ്രതമെടുക്കും. ഈ വ്രതം തുറക്കുന്നതിലെ പ്രധാന വിഭവമാണ് ഈന്തപ്പഴം. റമദാൻ കാലത്ത് എന്തുകൊണ്ട് ഈന്തപ്പഴം പ്രിയപ്പെട്ടതാക്കുന്നുവെന്ന് അറിയാമോ?
ആയിരക്കണക്കിനു വർഷങ്ങളായി കൃഷിയിറക്കുന്ന മദ്ധ്യേഷ്യൻ നാട്ടിലെ പ്രധാന ഭക്ഷണമാണ് ഈന്തപ്പഴം. പ്രവാചകനായ മുഹമ്മദിന്റെഭക്ഷണമായി അറിയപ്പെട്ടിരുന്ന ഒന്നാണിത്. ഖുര്‍ആനില്‍ ഇരുപതിലധികം തവണ പരാമര്‍ശിക്കുന്ന ഒരു പഴമാണ് ഈന്തപ്പഴം. പുതിയതായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മധുരം കൊടുക്കുന്നതിനായും ഈന്തപ്പഴം ഉപയോഗിക്കുന്നുണ്ട്.
നോമ്പ് കാലത്ത് , സൂര്യോദയം മുതൽ സൂര്യാസ്തമയ സമയം വരെ ഉപവാസം അനുഷ്ഠിക്കുമ്പോള്‍ ശരീരത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കും. പ്രധാനമായും തലവേദന, രക്തത്തിലെ പഞ്ചസാര കുറയുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം.
അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നാരുകൾ, പഞ്ചസാര, മഗ്നീഷ്യം, പൊട്ടാസ്യം മുതലായവ ഒരു നല്ല സ്രോതസാണ്. അതിനു പറ്റിയ ഭക്ഷണമാണ് ഈന്തപ്പഴം. ആരോഗ്യം നിലനിർത്തുന്നതിനായി ശരീരത്തിന് കാർബോഹൈഡ്രേറ്റ് ആവശ്യമാണ്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഈന്തപ്പഴം കൂടുതല്‍ സ്വീകാര്യമാകുന്നത് അതുകൊണ്ടാണ്. കൂടാതെ നീണ്ട നേരത്തെ ഉപവാസമായതിനാല്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്താന്‍ ഈന്തപ്പഴം സഹായിക്കുന്നു.
നോമ്പ് തുറക്കാന്‍ മലബാര്‍ സ്‌പെഷ്യല്‍ ഉന്നക്കായ
Post Your Comments