തിരുവനന്തപുരം : രാജ്യത്തുടനീളമുളള വിലക്കയറ്റമെന്ന പ്രതിസന്ധി സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളില്‍ പ്രതിഫലിക്കാത്തതിനു കാരണം സംസ്ഥാനത്തെ ശക്തമായ പൊതുവിതരണ സംവിധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ റംസാന്‍ മെട്രോ ഫെയര്‍ 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് പുത്തിരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളോടുളള സര്‍ക്കാരിന്റെ കരുതലാണ് ഇതിലൂടെ വെളിവാകുന്നത്. ബജറ്റ് വിഹിതമായി ഇരുന്നൂറ് കോടി രൂപ ലഭിച്ചത് നിയന്ത്രിത വിലക്ക് സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ പൊതുവിതരണ സംവിധാനത്തെ പ്രാപ്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡിമാന്റുളള ജയ അരി പൊതുവിതരണ ശ്യംഖലയിലൂടെ ഏറ്റവും കുറഞ്ഞവിലയ്ക്കു നല്‍കുവാന്‍ കഴിയുന്നു. ഹോര്‍ട്ടി കോര്‍പ്പും, കണ്‍സ്യൂമര്‍ ഫെഡും ഇതേ രീതിയില്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടല്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ പൊതുവിതരണ ശ്യംഖല ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read : നിപ: ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉന്നതതലയോഗം
Post Your Comments