Article

റമദാന്റെ പ്രത്യേകതകളെ കുറിച്ചറിയാം

നാളെ മുതൽ റമദാൻ ആരംഭിക്കുന്ന ഈ വേളയിൽ റമദാൻ മാസത്തിലെ പ്രത്യേകതകളെ കുറിച്ച് അറിയാം. പത്തു ദിവസങ്ങൾ അടങ്ങുന്ന മൂന്ന് ഭാഗങ്ങളായാണ് റമദാനെ തിരിച്ചിരിക്കുന്നത്. റഹ്‌മ (ദൈവകൃപ), മഗ്‌ഫിറ(പാപമോചനം), നിജാദ് (നരക വിമുക്തി) എന്നീ പേരുകളിലാണ് ഇതറിയപ്പെടുന്നത്. എല്ലാ ദിവസവും ദൈവകൃപ, പാപമോചനം, നരക വിമുക്തി ഉണ്ടെന്നതിനാണ് കൂടുതൽ പ്രാധാന്യം. ഏറ്റവും പുണ്യകരമായ രാവുകളാണ് അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ. അതോടൊപ്പം തന്നെ അവസാനത്തെ പത്തിലുള്ള പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാൾ പുണ്യകരവുമായ രാവാണ് ലൈലത്തുൽ ഖദ്ർ. ഖുർആൻ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രധാന പ്രത്യേകത. ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ, ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണെന്ന് ഖുർആൻ പറയുന്നു.

Also read ; റമദാൻ; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button