ഈദ്പെരുന്നാളിലവസാനിക്കുന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ നാളുകൾക്ക് തുടക്കം കുറിക്കുകയാണ്. ഇസ്‌ലാം മത വിശ്വാസികള്‍ നാളെ മുതല്‍ പകല്‍ സമയം മുഴുവന്‍ വ്രതം (ഉപവാസം) അനുഷ്ഠിക്കും. ഇന്ന് ചന്ദ്രോദയം മുതലാണ് റംസാന്‍ മാസത്തിന് തുടക്കമായത്. മനസ് ഏകാഗ്രമാക്കാനുള്ള അവസരമാണ് റമദാൻ സമയം. ആന്തരികമായ അച്ചടക്കമാണ് നോമ്പിന്റെ ലക്ഷ്യം. മനുഷ്യര്‍ക്ക് ആന്തരികവെളിച്ചം നല്‍കിയ അല്ലാഹുവിന് നന്ദി സൂചകമായാണ് നാം വ്രതമനുഷ്ഠിക്കുന്നത്. വിശുദ്ധ ഖുറാന്‍ അവതരിച്ചതിന്റെ വാര്‍ഷികാഘോഷം കൂടെയാണ് റമദാൻ.
ഈ ദിവസങ്ങളിൽ പകൽ സമയം ഇസ്ലാം മതവിശ്വാസികള്‍ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുന്നു. സകല വികാരങ്ങളെയും നിയന്ത്രിച്ച് കൊണ്ട് ഖുര്‍ ആന്‍ പാരായണവും ദാനധര്‍മ്മങ്ങളും കൊണ്ട് പകല്‍ കഴിച്ചു കൂട്ടും. തുടർന്ന് സന്ധ്യാ നമസ്കാരത്തോടെ ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്നു. നോമ്പിന്റെ ആദ്യത്തെ പത്ത് ദിവസം കുട്ടികളുടെയും തുടർന്നുള്ള പത്ത് ദിവസം യുവാക്കളുടെയും അവസാനത്തേത് വൃദ്ധന്മാരുടേതുമായി പൊതുവെ കണക്കാക്കി വരുന്നു. നോമ്പ് വിടപറയുന്നതിന്റെ ദു:ഖം പള്ളിപ്രസംഗങ്ങളില്‍ നിഴലിച്ചു കാണുന്ന സമയം കൂടിയാണ് അവസാനത്തെ പത്ത് ദിനം. റംസാന്‍ വ്രതാനുഷ്‌ഠാനങ്ങള്‍ കഴിഞ്ഞാല്‍ പെരുന്നാളായി. വിലെ ജുമഅ പള്ളികളില്‍ വച്ചോ പ്രത്യേകം സജ്ജമാക്കപ്പെട്ട ഈദ്ഗാഹില്‍ വച്ചോ പ്രത്യേക നമസ്കാരമുണ്ടാകും. പിന്നീട് ഇമാമിന്റെ പ്രഭാഷണം. അത് കഴിഞ്ഞ് വിശേഷമായ വിരുന്ന്. വീട്ടില്‍ നിന്ന് തുടങ്ങി ഏഴുവീടുകളില്‍നിന്നെങ്കിലും ഭക്ഷണം കഴിക്കുന്നത് പുണ്യമാണെന്നാണ് വിശ്വാസം.
Post Your Comments