Latest NewsKerala

ബ്ലെയ്ഡ് മാഫിയാ സംഘം വീട്ടമ്മയെ മണിക്കൂറുകളോളം പൂട്ടിയിട്ടു

തി​രു​വ​ന​ന്ത​പു​രം: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച്‌ വീ​ട്ട​മ്മ​യെ പ​ലി​ശ​ക്കാ​രി​യും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് അ​ഞ്ചു മ​ണി​ക്കൂ​ര്‍ പൂ​ട്ടി​യി​ട്ട​താ​യി പ​രാ​തി. അ​മ​ര​വി​ള എ​യ്തു​കൊ​ണ്ടാം​കാ​ണി ബ​ഥേ​ല്‍ ഭ​വ​നി​ല്‍ ബി​ന്ദു​വി​നെ​യാ​ണ് പ​ലി​ശ​ക്കാ​രി​യും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് പൂ​ട്ടി​യി​ട്ട​താ​യി മാ​രാ​യ​മു​ട്ടം പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കി​യ​ത്. ബിന്ദുവിന്റെ ഭർത്താവ് സിംസൺ 2012 ലാണ് മാരായമുട്ടം സ്വദേശിനിയായ യശോധയിൽ നിന്നും പലിശയ്ക്ക് 30,000 രൂപ വാങ്ങുന്നത്.

ഈടായി ആകെയുള്ള 5 സെന്റ് വസ്തുവിന്റെ പ്രമാണവും നൽകിയിരുന്നു. 2013 ൽ സിംസൺ മരിച്ച ശേഷവും പലപ്പോഴായി 60,000 രൂപയോളം ബിന്ദു തിരികെ നൽകി.പിന്നീട് ഈടായി നൽകിയ അഞ്ച് സെന്റ് വസ്തുവിന്റെ പ്രമാണം തിരികെ ആവശ്യപ്പെട്ടെങ്കിലും പലിശ സംഘം അതിന് തയ്യാറായില്ല. പ​ലി​ശ​യ​ട​ക്കം 135000 രൂ​പ ന​ല്‍​കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ത​ന്‍റെ ഏ​ഴു സെ​ന്‍റ് ഭൂ​മി​യു​ടെ അ​സ​ല്‍ പ്ര​മാ​ണം യ​ശോ​ദ വാ​ങ്ങി​യ​താ​യും ബി​ന്ദു പ​റ​ഞ്ഞു.

പ​ല ത​വ​ണ തു​ക തി​രി​കെ ന​ല്‍​കാ​നാ​യി ബി​ന്ദു​വി​നെ യ​ശോ​ദ ഭീ​ഷ​ണി​പ്പെ​ടു​ത്തി. നിരന്തര ഭീഷണിപ്പെടുത്തലുകൾ തുടർന്നപ്പോൾ പോലീസിനു പരാതി നൽകാൻ തുനിഞ്ഞ ബിന്ദുവിനെ അയൽവാസിയായ ശശി , സംഭവം ഒത്തുതീർപ്പാക്കാനായി ബ്ലൈഡ് മാഫിയ സംഘത്തിന്റെ കെട്ടിടത്തിൽ എത്തിച്ചു. എന്നാൽ അവിടെ വെച്ച് തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ യ​ശോ​ദ​യു​ടെ വീ​ട്ടി​ല്‍ ബി​ന്ദു എ​ത്തി. ഏ​ഴു സെ​ന്‍റ് ഭൂ​മി പ​തി​ച്ച്‌ ന​ല്‍​ക​ണ​മെ​ന്ന് യ​ശോ​ദ ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ന്ദു അ​തി​ന് ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ യ​ശോ​ദ​യു​ടെ വീ​ടി​ന്‍റെ മു​ന്‍ വാ​തി​ല്‍ അ​ട​ച്ച്‌ ബി​ന്ദു​വി​നെ ത​ട​ഞ്ഞു വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ഞ്ചു മ​ണി​ക്കൂ​റി​ന് ശേ​ഷം മാ​രാ​യ​മു​ട്ടം പോ​ലീ​സെ​ത്തി​യാ​ണ് ബി​ന്ദു​വി​നെ മോ​ചി​പ്പി​ച്ച​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button