വെള്ളൂര്‍കുന്നം പാലക്കോട്ട് പുത്തന്‍പുര ബാബുവിന്റെയും മകള്‍ അമൃതയുടേയും മരണത്തിനു പിന്നില്‍ കൊള്ളപ്പലിശക്കാരെന്ന് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച ബാബുവിനെ (48) കാറില്‍ മരിച്ച നിലയിലും മകള്‍ അമൃത (20) ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തുകയായിരുന്നു.
നേരത്തെ തന്നെ ഇവരുടെ മരണത്തില്‍ കൊള്ളപ്പലിശക്കാര്‍ക്ക് പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ബന്ധുക്കളില്‍ നിന്നു പരാതിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ പിന്നീട് ഇരുവരുടെയും മരണത്തിനു പിന്നില്‍ പലിശയ്ക്കു പണം വായ്പ കൊടുക്കുന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെയുള്ളവരുടെ പങ്കു ചൂണ്ടിക്കാണിച്ചു ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചതോടെയാണു പൊലീസ് അന്വേഷണം തുടങ്ങിയത്.
Also Read : പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണം: കൊള്ളപ്പലിശക്കാരനും കൂട്ടാളിയും അറസ്റ്റില്‍
ബാബുവിന്റെ മരണത്തെ തുടര്‍ന്നു പൊലീസിനു ലഭിച്ച ആത്മഹത്യാ കുറിപ്പിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടായിരുന്നു. ഈ പണം ഉടന്‍ തിരിച്ചടയ്ക്കണമെന്നു കൊള്ളപ്പലിശ സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതാണ് ആത്മഹത്യയ്ക്കു പ്രേരണയായതെന്നാണ് ആക്ഷേപമുയരുന്നുണ്ട്. മകളുടെ പേരു പറഞ്ഞായിരുന്നു ഭീഷണിയെന്നും ഇതാണു തൊട്ടടുത്ത ദിവസം തന്നെ ബിടെക് ബിരുദധാരിയായ മകള്‍ കൂടി ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നുമാണ് ആരോപണം.
Post Your Comments