ബെംഗളൂരു: അസാധാരണ സംഭവങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. രാജ്ഭവനില്‍ രാവിലെ ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞ. വലിയ ആഘോഷങ്ങള്‍ ഇല്ലാതെയാണ് സത്യപ്രതിജ്ഞ ചടങ്ങ്.
യെദിയൂരപ്പയിലൂടെ കര്‍ണാടകയുടെ സുവര്‍ണ നാളുകള്‍ തിരിച്ചെത്തുകയാണെന്ന് ബിജെപി പറഞ്ഞു. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ സമയം പറഞ്ഞ് ബിജെപി നടത്തിയ ട്വീറ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
Golden period for Karnataka set to return with Shri @BSYBJP swearing in as the Chief Minister of Karnataka at 9.00AM in Raj Bhavan. #BSYNammaCM pic.twitter.com/ocP4TSA15c
— BJP Karnataka (@BJP4Karnataka) May 17, 2018
സര്‍ക്കാര്‍ രൂപീകരിക്കാനായി ഗവര്‍ണര്‍ വാജുഭായി വാല ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ക്ഷണിക്കുകയായിരുന്നു. അതേസമയം കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി കോടതി തള്ളി.
നാളെ രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും പരിഗണിക്കും. നാളെ കേസ് കേട്ടതിന് ശേഷം ഇനി എന്ത് നിലപാട് എടുക്കണമെന്ന് നിശ്ചയിക്കുമെന്നും കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്നതിന് മുമ്പായി ഗവര്‍ണര്‍ക്ക് യെദിയൂരപ്പ സമര്‍പ്പിച്ച കത്ത് ഹാജരാക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.
Post Your Comments