ബംഗളൂരു: ബിജെപി സര്‍ക്കാരിനെ അധികാര കസേരയില്‍ കയറ്റാതിരിക്കാന്‍ കളിക്കാവുന്ന കളിയൊക്കെ കോണ്‍ഗ്രസ് കളിച്ചു. ഒടുവില്‍ അര്‍ധരാത്രി തുടങ്ങി പുലര്‍ച്ചെവരെ നീണ്ട് നിന്ന നാടകങ്ങള്‍ സുപ്രീം കോടതിയിലും അരങ്ങേറി. എന്നിരുന്നാലും ബി എസ് യെദിയൂരപ്പയുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ തടസപ്പെടുത്താന്‍ ഇതിനൊന്നിനും ശക്തിയുണ്ടായിരുന്നില്ല.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോഴേ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി കോണ്‍ഗ്രസിനെയും ജെഡിഎസിനെയും ഞെട്ടിച്ചു. ഇതോടെ അധികാരം നഷ്ടമാകുമെന്ന് ഉറപ്പായ കോണ്‍ഗ്രസ് ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് അവരെ ഒപ്പം ചേര്‍ത്തു. ഏത് വിധേനയും ബിജെപിയെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ഈ നിലപാട് സ്വീകരിച്ചതെന്ന് വ്യക്തം.
എന്നാല്‍ ഇത് നടന്നില്ല. പക്ഷേ കേവല ഭൂരിപക്ഷം ഉറപ്പിക്കാനുള്ള 112 എംഎല്‍എമാര്‍ ബിജേപിക്ക് ഒപ്പം ഉണ്ടായിരുന്നില്ല. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒരുങ്ങി. എന്നാല്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. 15 ദിവസത്തിനുള്ളില്‍ കേവല ഭൂരിപക്ഷം തെളിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
also read:യെദിയൂരപ്പയിലൂടെ കര്‍ണാടകയുടെ സുവര്‍ണ നാളുകള്‍ തിരികെ എത്തുന്നു; ബിജെപി
തുടര്‍ന്ന് ഇന്ന് രാവിലെ ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരം ഏല്‍ക്കും എന്നുള്ള വാര്‍ത്തകള്‍ ഇന്നലെ എത്തി. ഇതോടെ നിക്കക്കള്ളിയില്ലാതെ പാഞ്ഞ് നടക്കുകയായിരുന്നു കോണ്‍ഗ്രസും ജെഡിഎസും. ഇതിനിടെ കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
അതേസമയം സര്‍ക്കാര്‍ രൂപികരിക്കാന്‍ ബിജെപിയെ സ്വാഗതം ചെയ്ത ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കി. ഇതോടെ ഇന്ന് തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ യെദിയൂരപ്പയ്ക്ക് കളം ഒരുങ്ങുകയായിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനുള്ള ഭരണഘടനാപരമായ വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ട് എന്ന ബിജെപിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പുലര്‍ച്ചെ 1.45ന് ആറാം നമ്പര്‍ കോടതിയില്‍ ആരംഭിച്ച വാദം മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നു. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷന്‍, എസ്.എ ബോബ്ഡേ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോണ്‍ഗ്രസിനായി ഹാജരായ മനു അഭിഷേക് സിംഗ്വിയും ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തകിയും കേന്ദ്ര സര്‍ക്കാരിനായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ശക്തമായ വാദങ്ങള്‍ നിരത്തി. യെദിയൂരപ്പയുടെ കത്ത് കാണാതെ ഭൂരിപക്ഷത്തിനുള്ള പിന്തുണയില്ലെന്ന് എങ്ങനെ പറയും. അതിനാല്‍ ഗവര്‍ണറെ തടയാന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചിരുന്നു.
ഒടുവില്‍ കേസ് നാളെ രാവിലെ 10.30ന് പരിഗണിക്കാന്‍ തീരുമാനമായി. രാവിലെ 10.30ന് മുമ്പ് ഗവര്‍ണര്‍ക്ക് യെദിയൂരപ്പ സമര്‍പ്പിച്ച ഭൂരിപക്ഷം അവകാശപ്പെടുന്ന കത്തും ഹാജരാക്കണം. കത്ത് പരിശോധിച്ച ശേഷമായിരിക്കും ബാക്കി നടപടികള്‍ സ്വീകരിക്കുക എന്നായിരുന്നു കോടതി പറഞ്ഞത്.
Post Your Comments