ന്യൂയോര്‍ക്ക്: അഡ്മിന്മാർക്ക് കൂടുതൽ അധികാരം നൽകി വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ. ഗ്രൂപ്പ് തുടങ്ങിയ അഡ്മിന്മാരെ പുറത്താക്കാക്കാനുള്ള നീക്കങ്ങളെ ഉൾപ്പെടെ തടയുന്ന മാറ്റങ്ങളാണ് പുതിയ ഫീച്ചറിലുള്ളത്. ഗ്രൂപ്പില്‍ നിന്നു പുറത്തുപോകുന്ന ഉപയോക്താവിനെ അനുമതിയില്ലാതെ വീണ്ടും ഗ്രൂപ്പില്‍ തിരിച്ചെടുക്കുന്നതു തടയാനും ചാറ്റ് ഫീച്ചര്‍ സഹായിക്കും.
also read:വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല വീഡിയോകൾ ഷെയർ ചെയ്ത സംഭവം ; അഡ്മിൻ പിടിയിൽ
നിലവിൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഗ്രൂപ്പിന്റെ പേർ, ഐക്കൺ തുടങ്ങിയ കാര്യങ്ങളിൽ മാറ്റം വരുത്താനാകും. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഇവയെല്ലാം നിയന്ത്രിക്കാൻ അഡ്മിന് കഴിയും. ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തുകയെന്ന് വാട്സ്ആപ്പ് ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.
Post Your Comments