Latest NewsGulfTechnology

വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല വീഡിയോകൾ ഷെയർ ചെയ്ത സംഭവം ; അഡ്മിൻ പിടിയിൽ

ഷാർജ ; വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല വീഡിയോയും, ചിത്രങ്ങളും ഷെയർ ചെയ്ത  അഡ്മിൻ പിടിയിൽ. ഷാർജയിലാണ് സംഭവം. ചില ചിത്രങ്ങളിൽ കമന്റ് ചെയ്ത് അഞ്ചു അംഗങ്ങളെയും അറസ്റ്റ് ചെയ്തു. ശേഷം അഡ്‌മിനെതിരെയും ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരെയും ഷാർജാ പബ്ലിക് പ്രോസിക്യൂഷൻ കേസ് എടുത്തു.

35 വയസ് പ്രായമുള്ള അറബ് സ്വദേശി അഡ്മിൻ ആയ ഈ ഗ്രൂപ്പിൽ 18 അംഗങ്ങളാണ് ഉള്ളത്. ഷാർജ ക്രൈം ഇൻവെസ്റ്റിഗേഷൻ വകുപ്പും, പോലീസും നടത്തിയ നീക്കത്തിലൂടെയാണ് ഈ നിയമവിരുദ്ധ പ്രവർത്തിക്ക് താഴിട്ടത്. ശേഷം അഡ്മിനെ നിരീക്ഷിക്കുകയും അറസ്റ്റ് ചെയുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ധാരാളം അശ്ലീല വീഡിയോയും, ചിത്രങ്ങളും അടങ്ങിയ ഫോൺ ഇവരിൽ നിന്നും പിടികൂടി.

അതേസമയം ബാക്കി ഉള്ളവർ നിരീക്ഷണത്തിലാണെന്നും, പിടിയിലാകാൻ സാധ്യത ഉണ്ടെന്നുമാണ് സൂചന

Also read ;ആദ്യം എടുത്തത് പീഡനക്കേസ്, ഭാര്യയാണെന്നറിഞ്ഞതോടെ വെറുതെ വിട്ട് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button