അഞ്ചല്‍: ഗള്‍ഫില്‍ കിടന്ന് ചോരനീരാക്കി അദ്ധ്വാനിയ്ക്കുന്ന ഒരോ പ്രവാസിയും അറിഞ്ഞിരിക്കണം മുന്‍ പ്രവാസി സുധീന്ദ്രന്റെ കഥ. ഭാര്യ വിട്ടില്‍ നിന്നും ഇറക്കിവിട്ട രോഗിയായ പ്രവാസിക്ക് പത്താനാപുരം ഗാന്ധിഭവനില്‍ അഭയം. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്രന്‍ (55)നെ ആണ് അഞ്ചല്‍ പൊലീസ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഇരുപത് വര്‍ഷം ഗള്‍ഫില്‍ ആയിരുന്ന സുധീന്ദ്രന്‍ നാട്ടിലെത്തിയശേഷം അസുഖബാധിതനായി.
ഗള്‍ഫില്‍ ആയിരുന്ന സമയം ലോണ്‍ എടുക്കാനെന്ന വ്യാജേന മുക്തിയാറിന്റെ മറവില്‍ നാട്ടില്‍ ഉണ്ടായിരുന്ന പതിനഞ്ച് സെന്റ് സ്ഥലവും വീടും വിറ്റ് ലക്ഷങ്ങള്‍ കൈക്കലാക്കി. കൂടാതെ പണമായി ലക്ഷങ്ങളും. അടുത്തിടെ ഹൃദയ സംബന്ധമായ അസുഖവും സ്ട്രോക്കും പിടിപെട്ടതോടെ ആണ് ഭാര്യയ്ക്കും മക്കള്‍ക്കും അനഭിമതനായതത്രെ.
അസുഖത്തെ തുടര്‍ന്ന് സംസാരശേഷി നഷ്ടമായ നിലയിലായ സുധീന്ദ്രനെ ഓട്ടോയില്‍ കയറ്റി തടിക്കാടുള്ള ഒരു ബന്ധുവിടിന് സമീപം ഇറക്കി വിട്ടു. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ അഞ്ചല്‍ പൊലീസില്‍ എത്തിക്കുകയും എസ്ഐ പി.എസ് രാജേഷ് സുധീന്ദ്രന്റെ ഭാര്യ അജിതകുമാരിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഏല്‍പ്പിച്ച് വിടുകയുംചെയ്തു.
ദിവസങ്ങള്‍ക്ക് ശേഷം ഓട്ടോയില്‍ കയറ്റി വീണ്ടും വഴിയില്‍ ഇറക്കി വിടാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്ത ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ സ്റ്റേഷനില്‍ എത്തിക്കുക ആയിരുന്നു. പൊലീസ് വീണ്ടും ഭാര്യയെ വിളിച്ച് ഏല്‍പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഏറ്റെടുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് മറ്റ് മര്‍ഗങ്ങളില്ലാതെ പത്തനാപുരം ഗാന്ധിഭവനില്‍ എത്തിക്കുക ആയിരുന്നു.
Post Your Comments