ന്യൂഡല്‍ഹി: ഹിന്ദി സംസാരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങുന്ന പാര്‍ട്ടിയല്ല ബിജെപി, ഭാരതത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഡല്‍ഹിയിലെ ബിജെപി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒതുങ്ങുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഗോവ, ഗുജറാത്ത്, ഇപ്പോള്‍ കര്‍ണാടക, ഈ സംസ്ഥാനങ്ങള്‍ ഹിന്ദി സംസാരിക്കുന്നവയാണോ എന്ന് മനസിലാക്കണം. ഈ പ്രചരണങ്ങള്‍ നടത്തുന്നവരോട് ബിജെപി പ്രതിനിധീകരിക്കുന്നത് ഭാരതത്തെ മുഴുവന്‍ ആണെന്ന് പറയാന്‍ സാധിക്കും. ഭാരതത്തിന്റെ പുരോഗതിയും, ശ്രേഷ്ഠതയും ലക്ഷ്യമാക്കിയാണ് ബിജെപിയുടെ പ്രവര്‍ത്തനം.
also read:ബിജെപിയെ അംഗീകരിച്ച കര്‍ണാടകന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
കന്നഡ ജനതയ്ക്കും തനിക്കും ഇടയില്‍ ബാരിക്കേടുകള്‍ക്ക് സ്ഥാനമില്ല, അവരുടെ സ്നേഹം എത്രത്തോളമുണ്ടെന്ന് തനിക്ക് മനസിലായി. രാജ്യത്തെ ഉത്തരേന്ത്യയെന്നും ദക്ഷിണേന്ത്യയെന്നും വിഭജിച്ചത് കോണ്‍ഗ്രസാണ്. ദക്ഷിണേന്ത്യയിലും താമര വിരിയുമെന്ന് തെളിയിക്കുന്നതാണ് വിജയമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments