കുവൈറ്റ് സിറ്റി: സാങ്കേതിക വിദ്യയുടെ കൈയ്യോപ്പ് ഇനി ഡ്രൈവിങ് ലൈസന്‍സിലും. രാജ്യത്ത് വാഹനമോടിക്കുന്ന എല്ലാവര്ക്കും ചിപ്പ് ഘടിപ്പിച്ച ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇത്തരം ലൈസന്‍സ് ഇറക്കുന്നതിനുള്ള രേഖയില്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്ന് ഒപ്പു വയ്ച്ചു.
ലൈസന്‍സ് ഉടമയുടെ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തിയ ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സാണ് ലഭ്യമാക്കുന്നത്. ഇതോടുകൂടി വ്യാജ ലൈസന്‍സ് നിര്‍മ്മാണം അടക്കം ഈ മേഖലയില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.
Post Your Comments