Latest NewsIndia

ഗവര്‍ണര്‍ ക്ഷണിച്ചാല്‍ നാളെത്തന്നെ ബിജെപി സത്യപ്രതിജ്ഞ: കോണ്‍ഗ്രസിന് തിരിച്ചടി: മുഴുവന്‍ എംഎല്‍എമാരും യോഗത്തിൽ പങ്കെടുത്തില്ല

ബംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാവിലെ ഗവര്‍ണര്‍ വാജിഭായ് വാലയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം യെദിയൂരപ്പ ഉന്നയിച്ചിരുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കമെന്നാണ് യെദിയൂരപ്പയുടെ ആവശ്യം.കൂടാതെ പിന്തുണ നല്‍കുന്ന എം എല്‍ എ മാരുടെ സമ്മതപത്രവും ഗവർണ്ണര്‍ക്ക് നല്‍കിയിരുന്നു. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ നാളെത്തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ബി.ജെ.പിയുടെ നീക്കം. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപിയെ ക്ഷണിക്കാനാണ് ഗവർണ്ണറുടെ തീരുമാനം.

തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന സഖ്യത്തിനെ ക്ഷണിക്കുന്നതിന് ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉണ്ട്. അതേസമയം, സ്വതന്ത്രനായി ജയിച്ച നാഗേഷ് ബി.ജെ.പിക്ക് പിന്തുണ നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഇതിനിടെ ഇന്ന് രാവിലെ വിളിച്ച്‌ ചേര്‍ത്തിരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മുഴുവന്‍ എംഎല്‍എമാരും എത്തിച്ചേരാഞ്ഞതിനെ തുടര്‍ന്നാണ് യോഗം ചേരാന്‍ കഴിയാതെ പോയത്. 78 എംഎല്‍എമാരില്‍ 68 പേര്‍ മാത്രമാണ് യോഗത്തിന് എത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ എംഎല്‍എമാര്‍ എല്ലാവരും തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ആരയെും നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബിഎസ് യെദ്യൂരപ്പയെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് യെദ്യൂരപ്പയെ നേതാവായി തെരഞ്ഞെടുത്തത്. നാളെത്തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനാണ് ബിജെപിയുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button