മൈസൂരു: 2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ബിജെപി. ആരുമായും സഖ്യത്തിനില്ലെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് മൈസൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചു.
ജനതാദൾ(സെക്യൂലർ) മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ബിജെപി വളരെ വേഗത്തിൽ വളരുകയും അരുൺ സിങ് പറഞ്ഞു. വികസനത്തിന്റെ പേരിലാണ് തങ്ങൾ അറിയപ്പെടുകയെന്നും എന്തൊക്കെ വികസനങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങൾക്കുമായി ചെയ്യുന്ന കാര്യങ്ങളിലായിരിക്കും തങ്ങളുടെ പ്രധാന ശ്രദ്ധഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാഹത്തിന് ധനസഹായം : സർക്കാരിന്റെ മംഗല്യ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കോൺഗ്രസ്-ജെഡിഎസ് സഖ്യവും ബിജെപിയും ചെയ്ത കാര്യങ്ങൾ ജനങ്ങൾ താരതമ്യം ചെയ്യുകയാണെങ്കിൽ തങ്ങൾ ഏറെ മുന്നിലാണുള്ളതെന്നും തങ്ങൾ സ്വന്തം ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അരുൺ സിങ് പറഞ്ഞു.
Post Your Comments