തിരുവനന്തപുരം: തന്റെ വോട്ട് ബിജെപിക്കാണെന്നും താന്‍ ബിജെപിക്ക് ഒപ്പമാണെന്നും പരസ്യമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന് അമല്‍ ഉണ്ണിത്താന്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ പരിഹസിച്ചും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയും ചെയ്ത അമലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
രാഹുല്‍ ഗാന്ധി വിഷമിച്ചിരിക്കുന്ന ഒരു ചിത്രമാണ് അമല്‍ ആദ്യം പോസ്റ്റ് ചെയ്തത്. എന്നാല്‍ അധികം വൈകാതെ അത് പിന്‍വലിച്ചു. അതിനുശേഷം അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്, എന്റെ വോട്ട് ബിജെപിക്ക് എന്ന് നിലപാട് വ്യക്തമാക്കി തന്നെ കുറിപ്പിട്ടു. എന്നാല്‍ ഈ പോസ്റ്റും ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്.
Post Your Comments